സീറ്റ് വിഭജനം 2 ദിവസത്തിനകം പൂർത്തിയാക്കാൻ യു.ഡി.എഫ്

തിരുവനന്തപുരം: യു.ഡി.എഫിന്റെ സീറ്റ് വിഭജന ചർച്ച രണ്ടു ദിവസത്തിനകം പൂർത്തിയാക്കാൻ നീക്കം. ആർ.എസ്.പിയുടെ മട്ടന്നൂർ സീറ്റ് വച്ചുമാറ്റവും കേരള കോൺഗ്രസിന്റെ സീറ്റുകളുടെ എണ്ണം കുറയ്ക്കലുമാണ് തർക്കത്തിൽ നിൽക്കുന്നത്. കഴിഞ്ഞ തവണ പത്തു സീറ്റിൽ മത്സരിച്ച കേരള കോൺഗ്രസിൽ (ജോസഫ്) നിന്ന് കുട്ടനാട്, ഇടുക്കി സീറ്റുകൾ വിട്ടുകിട്ടണമെന്ന കടുത്ത നിലപാടിലാണ് കോൺഗ്രസ് നേതൃത്വം. ജോസഫ് ഗ്രൂപ്പ് ഇതുവരെ വഴങ്ങിയിട്ടില്ല.ഇന്ന് യു.ഡി.എഫിന്റെ പ്രമുഖ നേതാക്കളെല്ലാം തലസ്ഥാനത്തുണ്ടാവും. നാളെ പുതുയുഗ യാത്രയുടെ സമാപനമാണ്. അതിനുശേഷം ധാരണയിലെത്താമെന്ന പ്രതീക്ഷയാണ് നേതാക്കൾക്കുള്ളത്. മറ്റ് ഘടകകക്ഷികളുമായി ഏതാണ്ട് ധാരണയായിട്ടുണ്ട്. തിരുവനന്തപുരം സീറ്റിൽ സി.എം.പിയുടെ സി.പി. ജോൺ മത്സരിക്കാനാണ് സാദ്ധ്യത. ഫോർവേഡ് ബ്ളോക്കുമായും ഒരു ചർച്ച കൂടി ഉണ്ടാവും. ലീഗിന്റെ കാര്യത്തിൽ ധാരണയായി.കോൺ. ആദ്യഘട്ട
Source link



