NATIIONAL
സീനിയേഴ്സ് ഉണ്ടായിരുന്നു, ഞാനായിരുന്നു വൈസ് ക്യാപ്റ്റൻ, പക്ഷേ ധോണി പെട്ടെന്നു നായകനായി: ‘വേദന’ പങ്കുവച്ച് യുവരാജ് സിങ്

മുംബൈ∙ കളിച്ചിരുന്ന കാലത്ത് സീനിയർ താരങ്ങൾ ടീമിലുണ്ടായപ്പോഴും പല കാരണങ്ങൾകൊണ്ടും എം.എസ്. ധോണി ഇന്ത്യൻ ക്യാപ്റ്റനായെന്നു ചൂണ്ടിക്കാട്ടി മുൻ താരം യുവരാജ് സിങ്. ഐപിഎലിൽ സൺറൈസേഴ്സ് ഹൈദരാബാദ് ടീമിന്റെ ക്യാപ്റ്റൻ സ്ഥാനത്തേക്ക് അഭിഷേക് ശർമയെ പരിഗണിക്കാത്തതിൽ അതൃപ്തി പ്രകടനമാക്കിയ യുവരാജ്, അതിനൊപ്പം ഉദാഹരണമായി ചേർത്താണ് ധോണിയുടെ കാര്യവും പറഞ്ഞത്. വർഷങ്ങളോളം അഭിഷേക് ശർമ യുവരാജ് സിങ്ങിനു കീഴിൽ പരിശീലിച്ചിരുന്നു. ഇഷാൻ കിഷനോട് താൽപര്യമുണ്ടെങ്കിലും ക്യാപ്റ്റൻ സ്ഥാനം നൽകിയതിൽ തൃപ്തിയില്ലെന്നും യുവരാജ് ഒരു പോഡ്കാസ്റ്റിൽ പ്രതികരിച്ചു.‘‘ഉദാഹരണത്തിന്, ഞാൻ ഇന്ത്യൻ ടീമിൽ കളിക്കുമ്പോൾ സീനിയേഴ്സായ ഹർഭജൻ സിങ്ങും വീരേന്ദർ സേവാഗും അവിടെയുണ്ട്. ഞാനായിരുന്നു ആ സമയത്തെ വൈസ് ക്യാപ്റ്റന്‍. പക്ഷേ ധോണി പെട്ടെന്ന് ക്യാപ്റ്റനായി. ഇന്ത്യൻ ടീമിനെ നയിക്കാനും വലിയ കാര്യങ്ങൾ ചെയ്യാനും ഒരാളെ നിയോഗിക്കപ്പെട്ടപോലെയായിരുന്നു അത്. പക്ഷേ ഒരു ടീമിനായി വർഷങ്ങളോളം ഒരുപാടു കാര്യങ്ങൾ ചെയ്തിട്ട് ഇങ്ങനെ സംഭവിച്ചാൽ താരത്തിന് അതു വേദനയുണ്ടാക്കും.’’– യുവരാജ് പ്രതികരിച്ചു. ഓസ്ട്രേലിയൻ പേസർ പാറ്റ് കമിൻസ് കളിക്കാത്ത സാഹചര്യത്തിലാണ് ഇഷാൻ കിഷനെ സണ്‍റൈസേഴ്സ് ഹൈദരാബാദിന്റെ ക്യാപ്റ്റനാക്കിയത്.
Source link


