test del 3

സിവിൽ സർവീസ് എഴുതാൻ പ്രോത്സാഹിപ്പിച്ച, സാമ്പത്തിക പ്രതിസന്ധികളിൽ സഹായമായ സുഹൃത്ത്; സനൂപിനായ് അർജുൻ ഇത്തവണയും എത്തി


കാസർകോട് ∙ അർജുൻ പാണ്ഡ്യന് പയ്യന്നൂർ സ്വദേശി എൻ.വി.സനൂപ് വെറും സുഹൃത്തായിരുന്നില്ല. എല്ലാത്തിനും കൂടെയുണ്ടായിരുന്ന കൂടപ്പിറപ്പായിരുന്നു. അതുകൊണ്ടുതന്നെ സനൂപിന്റെ പേരിലുള്ള ഫുട്ബോൾ ടൂർണമെന്റ് 4ാം സീസൺ പയ്യന്നൂരിനു സമീപം കാനം മമ്പലം ഭഗവതിക്ഷേത്ര പരിസരത്ത് നടക്കുമ്പോൾ ചടങ്ങിൽ പങ്കെടുക്കാൻ ഇത്തവണയും കലക്ടർ അർജുൻ പാണ്ഡ്യന് എത്താതിരിക്കാനായില്ല.പക്ഷേ 2020 ഫെബ്രുവരി അർജുൻ പാണ്ഡ്യന് ഒരിക്കലും മറക്കാനാവില്ല. ഒറ്റപ്പാലം സബ് കലക്ടറായിരുന്ന അർജുൻ പാണ്ഡ്യനെ അന്ന് തേടിയെത്തിയത് ദുരന്ത വാർത്തയായിരുന്നു. ബെംഗളൂരുവിൽനിന്ന് കൊച്ചിയിലേക്കുള്ള കേരള ആർടിസി ബസും കണ്ടെയ്നർ ലോറിയും കൂട്ടിയിടിച്ചുണ്ടായ മരണത്തിൽ സനൂപ് മരണപ്പെട്ടെന്ന അറിയിപ്പായിരുന്നു അത്. സേലത്തിനു സമീപം അവിനാശിയിൽ നടന്ന അപകടത്തിൽ അന്ന് 19 പേർ മരിച്ചു.തൃശൂർ കലക്ടറായിരിക്കെ ഏറെദൂരം യാത്ര ചെയ്ത് പയ്യന്നൂരിലെത്തിയാണ് അർജുൻ പാണ്ഡ്യൻ സനൂപിനോടുള്ള തന്റെ കടപ്പാട് പ്രകടിപ്പിച്ചത്. സിവിൽ സർവീസ് പരീക്ഷ എഴുതാൻ തന്നെ പ്രോത്സാഹിപ്പിച്ചതു പലപ്പോഴും സനൂപ് കൂടിയായിരുന്നുവെന്ന് അർജുൻ പാണ്ഡ്യൻ ഓർക്കുന്നു. അന്നത്തെ സഹപാഠികളായ ചിലരും ഇന്നലെ ചടങ്ങിൽ പങ്കെടുക്കാൻ വന്നിരുന്നു. എല്ലാവരും ടൂർണമെന്റ് സമാപിച്ചശേഷം വീട്ടിലെത്തി ഭക്ഷണം കഴിച്ചശേഷമാണ് മടങ്ങിയത്.


Source link

Back to top button