NATIIONAL
സിറാജിനെ കണ്ടതും പൊട്ടിക്കരഞ്ഞ് സനായി, നെഞ്ചിലേക്ക് തലചായ്ച്ചു; ആശ്വസിപ്പിച്ച് താരം– വിഡിയോ

മുംബൈ ∙ ഇതിഹാസ ഗായിക ആശ ഭോസ്ലെയ്ക്ക് അന്ത്യാഞ്ജലി അർപ്പിക്കാൻ മുംബൈയിലെ വസതിയിലെത്തി ഇന്ത്യൻ ക്രിക്കറ്റ് താരം മുഹമ്മദ് സിറാജ്. ആശാ ഭോസ്ലെയുടെ ചെറുമകൾ സനായി ഭോസ്ലെയെ സിറാജ് ആശ്വസിപ്പിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നു. വസതിയിൽ നിന്നുള്ള ഒരു വിഡിയോയിൽ, പ്രിയ ഗായികയെ അവസാനമായി കാണാനെത്തിയ ഒട്ടേറെ സന്ദർശകർക്കിടയിൽ സനായിയെ തിരഞ്ഞ് സിറാജ് ജനക്കൂട്ടത്തിനിടയിലൂടെ പോകുന്നത് കാണാം. ഇരുവരും കണ്ടുമുട്ടുമ്പോൾ, സനായി പൊട്ടിക്കരയുകയും സിറാജിന്റെ നെഞ്ചിലേക്ക് തല ചായ്ക്കുകയും ചെയ്തു. പിന്നാലെ സനായിയെ സിറാജ് ആശ്വസിപ്പിക്കുകയും അവളുടെ അരികിൽ തന്നെ നിൽക്കുകയും ചെയ്യുന്നതും വിഡിയോയിൽ കാണാം.ഇന്ത്യൻ ക്രിക്കറ്റ് ടീമിലെ അവിഭാജ്യ ഘടകമായ മുഹമ്മദ് സിറാജ്, ട്വന്റി20 ലോകകപ്പ് നേടി ടീമിലടക്കം അംഗമായിരുന്നു. ഐപിഎലിൽ ഗുജറാത്ത് ടൈറ്റൻസിനു വേണ്ടിയാണ് കളിക്കുന്നത്. മറുവശത്ത്, ബോളിവുഡിലേക്ക് ചുവടുവയ്ക്കാൻ തയാറെടുക്കുകയാണ് സനായി ഭോസ്ലെ. ‘ദി പ്രൈഡ് ഓഫ് ഭാരത് – ഛത്രപതി ശിവാജി മഹാരാജ്’ എന്ന ചിത്രത്തിലൂടെ അവർ ഉടൻ സിനിമയിൽ അരങ്ങേറ്റം കുറിക്കും. അതിൽ ത്രപതി ശിവാജിയുടെ ഭാര്യ റാണി സായ് ഭോൺസ്ലെയായിട്ടാണ് സനായി അഭിനയിക്കുന്നത്. ആനന്ദിന്റെയും അനുജ ഭോസ്ലെയുടെയും മകളായ സനായി ഭോസ്ലെ അറിയപ്പെടുന്ന ഗായികയും നർത്തകിയും കൂടിയാണ്. Disclaimer: വാർത്തയുടെ കൂടെയുള്ള ചിത്രം മലയാള മനോരമയുടേതല്ല. ചിത്രം Instagram/Viral Bhayaniൽ നിന്ന് എടുത്തതാണ്.
Source link


