test del 3
സിപിഎം പ്രവർത്തകൻ യു.കെ. സലിം വധക്കേസ്; ഏഴു പ്രതികളെ വിട്ടയച്ചു

തലശ്ശേരി∙ സിപിഎം പ്രവർത്തകൻ യു.കെ. സലിം വധക്കേസിലെ പ്രതികളെ വിട്ടയച്ചു. എന്‍ഡിഎഫ് പ്രവര്‍ത്തകരായിരുന്ന ഏഴു പേരെയാണു വെറുതെ വിട്ടത്. തലശ്ശേരി ഒന്നാം അഡീഷനൽ സെഷൻസ് കോടതിയുടേതാണ് നടപടി. 2008 ജൂലൈ 23ന് രാത്രി 8.30ന് ഉസ്സൻമെട്ടയിലാണ് സലിം കുത്തേറ്റു മരിച്ചത്. ഡിവൈഎഫ്ഐയുടെ പോസ്റ്ററിനു മുകളിൽ എൻഡിഎഫ് പോസ്റ്റർ പതിച്ചതിലെ തർക്കം കൊലപാതകത്തിലെത്തിയെന്നാണു കേസ്.തലശ്ശേരിയിലെ ഫസല്‍ വധക്കേസിലെ ചില രഹസ്യങ്ങള്‍ യു.കെ. സലീമിന് അറിയാമായിരുന്നുവെന്നും ആ രഹസ്യങ്ങള്‍ പുറത്തുവരാതിരിക്കാനാണ് സലീമിനെ കൊലപ്പെടുത്തിയതെന്നുമായിരുന്നു ആരോപണം. കൊല്ലപ്പെടുമ്പോള്‍ സലീമിന്റെ കൈവശമുണ്ടായിരുന്ന മൊബൈല്‍ കണ്ടെത്താന്‍ പൊലീസിനായില്ല. സംഭവം നടക്കുമ്പോള്‍ സ്ഥലത്തില്ലാത്തവരാണ് സാക്ഷി പറഞ്ഞത്. അന്ന് ഗുരുതരമായി പരുക്കേറ്റ സലീമിനെ അരമണിക്കൂര്‍ വൈകിയാണ് ആശുപത്രിയിലേക്ക് കൊണ്ടുപോയത്. സാധാരണ എല്ലാവരെയും കൊണ്ടുപോകാറുള്ളത് സഹകരണ ആശുപത്രിയിലാണ്. മാഹി ആശുപത്രിയിലാണ് സലീമിനെ പ്രവേശിപ്പിച്ചത്. അവിടെനിന്നാണ് തലശ്ശേരിക്ക് കൊണ്ടുപോകുന്നത്. എവിടെ വച്ചാണ് മരിച്ചത് എന്നത് ഒരു രേഖകളിലുമില്ലെന്നും യൂസുഫ് ആരോപിച്ചിരുന്നു.
Source link


