LATEST
സി.ഐ.ടി.യു നേതാവിനെ മർദ്ദിച്ചതായി പരാതി

മത്സ്യ അനുബന്ധ തൊഴിലാളി യൂണിയൻ കടമ്പാട്ടുകോണം യൂണിറ്റ് സെക്രട്ടറി അൻസാരിക്കാണ് മർദ്ദനമേറ്റത്. നാവായിക്കുളം കടമ്പാട്ടുകോണം മത്സ്യലേല ചന്തയിലായിരുന്നു സംഭവം. ലേബർ ഓഫീസർ വിളിച്ച കൂലി ക്രമീകരണ യോഗത്തിൽ ഇറക്കുകൂലി 30ൽ നിന്നും 40 രൂപയായും കയറ്റുകൂലി 32ൽ നിന്നും 42 രൂപയായും വർദ്ധിപ്പിച്ചിരുന്നു. എന്നാൽ ഇവിടെ ഏറെനാളായി 50 രൂപയാണ് കൂലി.അക്രമികൾക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും നിയമപരമായ കൂലി മാത്രമേ വാങ്ങാവൂയെന്നും യൂണിയൻ ഭാരവാഹികൾ പ്രസ്താവനയിൽ അറിയിച്ചു. പ്രതികളെ ഉടൻ അറസ്റ്റുചെയ്യണമെന്നും അല്ലാത്ത പക്ഷം ശക്തമായ സമരം ആസൂത്രണം ചെയ്യുമെന്നും യൂണിയൻ ജില്ലാ സെക്രട്ടറി വി.ലൈജു,ട്രഷറർ ഫാത്തഹുദ്ദിൻ ജില്ലാകമ്മിറ്റി അംഗം നൗഷാദ് എന്നിവർ അറിയിച്ചു.
Source link



