test del 1

സഹ. സോഫ്റ്റ്‌വെയർ: മന്ത്രിയുടെ വാദം കള്ളം; രമേശ് ചെന്നിത്തല

കാസർകോട് : കേരളത്തിലെ പ്രാഥമിക സഹകരണ സംഘങ്ങൾക്കുള്ള പൊതു സോഫ്റ്റ് വെയർ തയ്യാറാക്കാനുള്ള പദ്ധതിയിൽ നിന്ന് ടാറ്റാ കൺസൾട്ടൻസിയെ ഒഴിവാക്കിയത് സിങ്കിൾ ബിഡറായതു കൊണ്ടാണെന്ന മന്ത്രി വാസവന്റെ വാദം പച്ചക്കള്ളമെന്ന് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു.സംഭവത്തിൽ ഹൈക്കോടതി മേൽനോട്ടത്തിൽ അന്വേഷണം വേണമെന്നും വാർത്താ ലേഖകരോട് അദ്ദേഹം പറഞ്ഞു.

. നിരവധി തവണ അപേക്ഷ ക്ഷണിച്ചിട്ടും ഒറ്റ കമ്പനിയും മുന്നോട്ടു വന്നില്ല. യോഗ്യതയിൽ ഇളവ് വരുത്തിയപ്പോഴാണ് ടാറ്റാ കൺസൾട്ടൻസി വന്നത്. ഏക ബിഡ്ഡറായാലും അനുവദിക്കാമെന്ന കേന്ദ്ര നിയമത്തിന്റെ അടിസ്ഥാനത്തിലാണ് ടാറ്റാ കൺസൾട്ടൻസിയെ ചുമതലപ്പെടുത്തി സർക്കാർ ഉത്തരവിറങ്ങിയത്. പദ്ധതിയുടെ രണ്ടാം ബിഡ്ഡിൽ ദിനേശ് സഹകരണ സംഘം സമർപ്പിച്ചതിനേക്കാൾ നാലിലൊന്നു തുക മാത്രം ക്വോട്ട് ചെയ്ത മലബാർ ഇൻഫർമേഷൻ ടെക്‌നോളജി സൊസൈറ്റിയെ ഒഴിവാക്കി. വ്യക്തതയില്ലാത്ത ടെൻഡറാണ് ദിനേശ് സംഘം സമർപ്പിച്ചത്. 4415 ബാങ്ക് ശാഖകൾക്ക് സോഫ്റ്റ് വെയർ സ്ഥാപിക്കുന്നതിനുള്ള ടെൻഡറിൽ ദിനേശ് സംഘം സമർപ്പിച്ചത് 280 ശാഖകളിൽ സ്ഥാപിക്കുന്നതിനുള്ള 49.9 കോടിയുടെ ബിഡാണ്. മലബാർ ഇൻഫർമേഷൻ ടെക്‌നോളജി (മിറ്റ്‌കോ) 4415 ശാഖകളിൽ സ്ഥാപിക്കുന്നതിന് 231.7 കോടിയുടെ ബിഡ് നൽകി. ഇത് ടാറ്റാ കൺസൾട്ടൻസി പറഞ്ഞ ബിഡ് തുകയ്ക്കടുത്തു വരും.യു.ഡി.എഫ് സർക്കാർ അധികാരത്തിലെത്തിയാൽ ഈ കള്ളക്കളി പൊളിച്ചടുക്കുമെന്ന് ചെന്നിത്തല പറഞ്ഞു.


Source link

Back to top button