test del 3
സമൂഹമാധ്യമങ്ങളിലെ ഇൻഫ്ലുവൻസർമാർക്ക് നിയന്ത്രണം; കേന്ദ്രം കരടുവിജ്ഞാപനം ഇറക്കി

ന്യൂഡൽഹി∙ സമൂഹമാധ്യമങ്ങളിൽ വാർത്തകളും സമകാലിക സംഭവങ്ങളും പങ്കുവയ്ക്കുന്ന സാധാരണ ഉപയോക്താക്കൾക്കും ഇൻഫ്ലുവൻസർമാർക്കും മേൽ കേന്ദ്രം നിയന്ത്രണം കടുപ്പിക്കാനൊരുങ്ങുന്നു. ഡിജിറ്റൽ ന്യൂസ് പ്രസാധർക്ക് ബാധകമായ ചട്ടത്തിന്റെ കീഴിലേക്ക് ഇവരെയും കൊണ്ടുവരുന്നത് സംബന്ധിച്ച് കരടുവിജ്ഞാപനം പ്രസിദ്ധീകരിച്ചു. ഇത്തരം ഉപയോക്താക്കളെ പ്രസാധകരായി നിയമപരമായി പരിഗണിച്ചിട്ടില്ലെങ്കിലും പ്രസാധകർക്ക് ബാധകമായ നിയന്ത്രണങ്ങൾ വരും. വാർത്താ ഉള്ളടക്കം പങ്കുവയ്ക്കുന്ന സ്വതന്ത്ര യൂട്യൂബ് ചാനലുകൾക്കു പുറമേ സമൂഹമാധ്യമങ്ങളടക്കമുള്ള ഡിജിറ്റൽ പ്ലാറ്റ്ഫോമുകൾക്കും ചട്ടം ബാധകമാകും. സർക്കാരുകൾ പുറത്തിറക്കുന്ന ഉത്തരവുകളും മാർഗരേഖകളും നിർബന്ധമായും സമൂഹമാധ്യമങ്ങളടക്കമുള്ള ഡിജിറ്റൽ പ്ലാറ്റ്ഫോമുകൾ പാലിച്ചിരിക്കണമെന്നും വ്യവസ്ഥയുണ്ട്.ഒരു സമൂഹമാധ്യമ ഉപയോക്താവ് പോസ്റ്റ് ചെയ്യുന്ന വാർത്ത/സമകാലിക ഉള്ളടക്കത്തെക്കുറിച്ച് പരാതി ലഭിച്ചാൽ, ഐടി ചട്ടമനുസരിച്ച് രൂപീകരിച്ച ഇന്റർ–ഡിപാർട്മെന്റൽ കമ്മിറ്റിക്ക് പരിശോധിക്കാനും സർക്കാരിനോട് നടപടി ശുപാർശ ചെയ്യാനും കഴിയും. ഉള്ളടക്കം നീക്കം ചെയ്യുക, ഉള്ളടക്കത്തിനൊപ്പം അറിയിപ്പ് നൽകുക തുടങ്ങിയ നടപടികൾ ശുപാർശ ചെയ്യാം. ഇത് സർക്കാരിന് ബോധ്യപ്പെട്ടാൽ നടപടിയുണ്ടാകും. നിശ്ചിത ഉള്ളടക്കം മാത്രമേ നീക്കാനാവൂ, അക്കൗണ്ട് മുഴുവനായി നീക്കാനാവില്ല. പരാതികൾക്കു പുറമേ വാർത്താ വിതരണ മന്ത്രാലയം നേരിട്ട് കൈമാറുന്ന വിഷയങ്ങളും കമ്മിറ്റിക്ക് പരിഗണിക്കാനും വ്യവസ്ഥ ഉൾപ്പെടുത്തിയിട്ടുണ്ട്.
Source link


