test del 3
സമാധാനം ‘പറയാൻ’ യുഎസും ഇറാനും; എണ്ണവില താഴേക്ക്, ഹോർമുസ് തുറക്കാൻ വൈകും; ‘ബോംബ് വച്ചത് എവിടെയെന്ന്’ ഇറാന് ഓർമയില്ല!

പാക്കിസ്ഥാന്റെ തലസ്ഥാനമായ ഇസ്ലാമാബാദിൽ യുഎസ്, ഇറാനിയൻ അധികൃതർ തമ്മിൽ ‘സമാധാന ചർച്ച’ നടക്കാനിരിക്കേ രാജ്യാന്തര ക്രൂഡ് ഓയിൽ വില താഴേക്ക്. യുഎസ് ക്രൂഡ് വില ബാരലിന് 1.33% താഴ്ന്ന് 96.57 ഡോളറിലെത്തി. ബ്രെന്റ് ക്രൂഡ് വില 0.75% കുറഞ്ഞ് 95.20 ഡോളറും.ബോംബ് വച്ചത് എവിടെ? ഇറാന് ഓർമയില്ല! സംഘർഷ പശ്ചാത്തലത്തിൽ ഹോർമുസ് കടലിടുക്കിലെ പതിവു കപ്പൽപ്പാതയിൽ ഇറാൻ സൈന്യം മൈനുകൾ സ്ഥാപിച്ചിരുന്നു. ഇത് എവിടെയൊക്കെയാണെന്ന് കണ്ടെത്താനും നിർജീവമാക്കാനും ഇറാൻ സേനയ്ക്ക് ഇപ്പോൾ കഴിയുന്നില്ലെന്നും ഇത് കപ്പലുകളുടെ സുരക്ഷിത യാത്രയ്ക്ക് തടസ്സമാകുന്നെന്നും യുഎസ് അധികൃതർ പറഞ്ഞതായി ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
Source link


