സപ്ലൈക്കോയിൽ ഒരു രൂപയ്ക്ക് ഒരു കിലോ പുട്ടുപൊടി; സൗജന്യം ഈ ദിവസങ്ങളിൽ മാത്രം, ഒപ്പം ചില നിബന്ധനകളും

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് ജനങ്ങൾക്ക് കിടിലൻ ഓഫറൊരുക്കി സപ്ലൈക്കോ. ഏപ്രിൽ ഒമ്പതിന് നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തുന്നവർക്ക് ഒരു രൂപയ്ക്ക് ഒരു കിലോ ശബരി പുട്ടുപൊടി നൽകുമെന്ന് സപ്ലൈക്കോ അറിയിച്ചു. വിരലിലെ മഷിയടയാളം പരിശോധിച്ച് വോട്ട് ചെയ്തെന്ന് ഉറപ്പിച്ച ശേഷമാകും പുട്ടുപൊടി നൽകുന്നത്. വോട്ട് ചെയ്യാൻ പ്രോത്സാഹിപ്പിക്കുന്നതിനാണ് സപ്ലൈക്കോ ഈ വേറിട്ട ഓഫർ മുന്നോട്ട് വയ്ക്കുന്നത്. തിരഞ്ഞെടുപ്പ് ബോധവത്ക്കരണത്തിന്റെ ഭാഗമായി ‘വോട്ട് ചെയ്യൂ പുട്ടടിക്കൂ’ എന്ന ടാഗ് ലൈനോടെയാണ് ക്യാമ്പെയിൻ അവതരിപ്പിച്ചത്. ജില്ലാ ഭരണകൂടം സ്വീപ്, സപ്ലൈക്കോ എന്നിവർ സംയുക്തമായാണ് കാമ്പെയിൻ നടത്തുന്നത്. വോട്ട് രേഖപ്പെടുത്തിയ ശേഷം ഏപ്രിൽ 10,11 തീയതികളിൽ സപ്ലൈക്കോ ഔട്ട്ലെറ്റുകളിൽ എത്തുന്നവർക്കാണ് ഈ ഓഫർ. സപ്ലൈക്കോയിൽ നിന്ന് 1000 രൂപയ്ക്ക് മുകളിൽ സബ്സിഡിയില്ലാത്ത സാധനങ്ങൾ വാങ്ങണമെന്ന നിബന്ധന കൂടിയുണ്ട്.
Source link


