LATEST

സന്ദീപിന് 30 വർഷം തടവ് ശിക്ഷ, ശേഷം ജീവപര്യന്തം; നിയമപോരാട്ടം തുടരുമെന്ന് വന്ദനയുടെ കുടുംബം


കൊല്ലം: ഡോ. വന്ദനാദാസ് വധക്കേസിൽ പ്രതി സന്ദീപിന് ജീവപര്യന്തം തടവും ഒരു ലക്ഷം പിഴയും ശിക്ഷ വിധിച്ചതിന് പിന്നാലെ പ്രതികരണവുമായി വന്ദനയുടെ മാതാപിതാക്കൾ. പ്രതിക്ക് വധശിക്ഷ വേണമെന്നാണ് വന്ദനയുടെ അമ്മ ടി വസന്ത കുമാരി നിറകണ്ണുകളോടെ പ്രതികരിച്ചത്. മകൾ അനുഭവിച്ച വേദനയും നിസഹായതയും പ്രതിയും അറിയണമെന്നും അവർ പറഞ്ഞു. നിയമപോരാട്ടം തുടരുമെന്ന് വന്ദനയുടെ അച്ഛൻ കെ ജി മോഹൻദാസ് പറഞ്ഞു.പ്രതി 30 വർഷം തടവ് ശിക്ഷ അനുഭവിച്ച ശേഷം ജീവപര്യന്തം അനുഭവിക്കണം എന്നാണ് കോടതി വിധിച്ചതെന്ന് പ്രോസിക്യൂഷൻ മാദ്ധ്യമങ്ങളോട് പറഞ്ഞു. ഹൈക്കോടതിയിൽ അപ്പീൽ നൽകുമെന്നും പ്രോസിക്യൂഷൻ പറഞ്ഞു.പാവപ്പെട്ടവർക്ക് ആതുരസേവനം ചെയ്യണമെന്ന് ആഗ്രഹിച്ച 23കാരിയെയാണ് പ്രതി ക്രൂരമായി കൊലപ്പെടുത്തിയതെന്നാണ് പ്രോസിക്യൂഷൻ കോടതിയിൽ വാദിച്ചത്. ആശുപത്രിക്കുള്ളിൽ വച്ച് നടന്ന സംഭവമാണ്. പൊലീസുകാർ കൊണ്ടുവന്ന പ്രതിയ്ക്ക് ചികിത്സ നൽകികൊണ്ടിരിക്കെയാണ് വന്ദനെ ഏതൊരു പ്രകോപനവമില്ലാതെ സന്ദീപ് 23 പ്രാവശ്യം കുത്തിയത്. ശ്വാസകോശത്തിലടക്കം ആഴത്തിൽ കുത്തേറ്റു.


Source link

Related Articles

Back to top button