CINEMA

സന്താനവും ഗോപിക രമേശും ഒരുമിക്കുന്ന സാന്റാ 20


സന്താനം, ഗോപിക രമേശ് എന്നിവർ നായകനും നായികയുമായി ഒരുങ്ങുന്ന “സാന്റാ 20” ചിത്രീകരണം പുരോഗമിക്കുന്നു. സുധമാൻ കൃഷ്ണ സംവിധാനം ചെയ്യുന്ന ചിത്രം ടൈം-ലൂപ്പ് അടിസ്ഥാനമാക്കി ഒരുക്കുന്ന ഡിറ്റക്ടീവ് ത്രില്ലർ ആണ്, നിഗൂഢത, സസ്പെൻസ്, നർമ്മം എന്നിവ കോർത്തിണക്കിയാണ് അവതരിപ്പിക്കാൻ പോകുന്നത്., സന്താനത്തിന്റെ കരിയറിലെ ഏറ്റവും ആവേശകരവും വിനോദകരവുമായ ചിത്രങ്ങളിലൊന്നായ മാറ്റാനുള്ള ഒരുക്കത്തിലാണ് അണിയറ പ്രവർത്തകർ .ജെൻസൺ ദിവാകർ, റെഡിൻ കിംഗ്സ്ലി, ജോർജ്ജ് മരിയൻ, പ്രദീപ് ആന്റണി, ഫൌസി, ടിഎസ്ആർ എന്നിവർ നിർണായക വേഷത്തിൽ എത്തുന്നു.വീനസ് ഇൻഫോടെയ്ൻമെന്റ്, കെ 7 സ്റ്റുഡിയോ എന്നീ ബാനറിൽ കെ. ജെ ഗണേഷ്, വിജയ് കെ. സെല്ലയ്യ എന്നിവർ ചേർന്നാണ് നിർമ്മാണം. ഛായാഗ്രഹണം- റിച്ചാർഡ് എം .നഥാൻ, സംഗീതം- നിവാസ് കെ പ്രസന്ന, പ്രൊഡക്ഷൻ ഡിസൈനർ- ജാക്കി, സ്റ്റണ്ട് ഡയറക്ടർ- ദിലീപ് സുബ്ബരായൻ, കോസ്റ്റ്യൂം ഡിസൈനർ- പ്രിയ രവി, എഡിറ്റർ- പ്രവീൺ കെ. എൽ., പോസ്റ്റർ ഡിസൈനർ- ട്യൂണി ജോൺ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ- കാർത്തിക് ആനന്ദ കൃഷ്ണൻ, അസോസിയേറ്റ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ- യെഷിൽ, പി.ആർ. ഒ – ശബരി


Source link

Related Articles

Back to top button