test del 3
‘സത്യത്തെ ഇരുട്ടുകൊണ്ട് മറയ്ക്കരുത്’: ബാങ്ക് രേഖകൾ പുറത്തുവിട്ട് കുഞ്ഞിക്കൃഷ്ണൻ

കണ്ണൂർ∙ ധനരാജ് രക്തസാക്ഷി ഫണ്ടിൽ തിരിമറി നടത്തിയെന്ന ആരോപണത്തെ സാധൂകരിക്കുന്ന കൂടുതൽ രേഖകൾ പുറത്തുവിട്ട് പയ്യന്നൂരിലെ യുഡിഎഫ് സ്വതന്ത്ര സ്ഥാനാർഥി വി. കുഞ്ഞിക്കൃഷ്ണൻ. സമൂഹ മാധ്യമത്തിലൂടെ ബാങ്ക് രേഖകൾ പുറത്തുവിടുകയായിരുന്നു. കഴിഞ്ഞ ദിവസവും തിരിമറി നടത്തിയതിന്റെ തെളിവെന്ന് ആരോപിച്ച് ബാങ്ക് രേഖകൾ പുറത്തുവിട്ടിരുന്നു. കുഞ്ഞിക്കൃഷ്ണന്റെ പുസ്തകത്തിൽ ആരോപിച്ച തിരിമറികളെ സാധൂകരിക്കുന്ന തരത്തിലുള്ള രേഖകളാണിത്. ഡിജിറ്റൽ ആയി രേഖപ്പെടുത്തപ്പെട്ട, സൂര്യനെ പോലെ തിളങ്ങുന്ന തെളിവുകൾ ബാക്കിയിരിക്കെ എങ്ങനെയാണു നിങ്ങൾക്ക് വാക്കുകൾ കൊണ്ട് പുകമറ സൃഷ്ടിച്ച് സത്യത്തെ മറച്ചു വയ്ക്കാൻ കഴിയുകയെന്ന് കുഞ്ഞിക്കൃഷ്ണൻ സമൂഹമാധ്യമത്തിൽ കുറിച്ചു.അതേസമയം, പണം പിൻവലിച്ചത് വ്യക്തിഗത ഉപയോഗത്തിനല്ല പാർട്ടി ആവശ്യത്തിനായിരുന്നുവെന്നാണ് സിപിഎം ഇന്നലെ വിശദീകരണം നൽകിയത്. പയ്യന്നൂർ ഏരിയ സെക്രട്ടറിയുടെ ചുമതല വഹിച്ച സമയത്ത് കുഞ്ഞിക്കൃഷ്ണനും ഈ അക്കൗണ്ട് തന്നെയാണ് ഉപയോഗിച്ചിരുന്നത്. നോട്ടുനിരോധനത്തെത്തുടർന്നു വ്യത്യസ്ത അക്കൗണ്ട് വഴി പണം പിൻവലിക്കേണ്ടി വന്നിട്ടുണ്ടെന്നും പയ്യന്നൂർ ഏരിയ സെക്രട്ടറി നൽകിയ വിശദീകരണ കുറിപ്പിൽ അറിയിച്ചിരുന്നു.
Source link


