LATEST

സഞ്ജു പഴങ്കഞ്ഞി ചോദിച്ച കഥ പറഞ്ഞ് ഷെഫ് പിള്ള


തിരുവനന്തപപുരം : ട്വന്റി-20 ലോകകപ്പിൽ ഇന്ത്യയുടെ കിരീട നേട്ടത്തിനു പിന്നാലെ സോഷ്യൽ മീഡിയി മലയാളി ക്രിക്കറ്റർ സഞ്ജു സാംസണെക്കുറിച്ചുള്ള ഹൃദ്യമായ കുറിപ്പുമായി ഷെഫ് സുരേഷ് പിള്ള. ലോകകപ്പ് തിരക്കുകൾക്കിടെ മുംബയ്‌യിൽ വച്ച് സഞ്ജുവിന്റെ മാനേജർ പഴങ്കഞ്ഞിക്കു വേണ്ടി തന്നെ വിളിച്ച കാര്യമാണ് ഷെഫ് പിള്ള എഴുതിയത്. പഴങ്കഞ്ഞി കിട്ടിയില്ലെങ്കിലും കഞ്ഞി, മീൻ, കപ്പ, ചമ്മന്തി എന്നീ വിഭവങ്ങൾ‍ അന്നു രാത്രി തന്നെ ഒരു മലയാളിയുടെ റസ്റ്ററന്റിൽ നിന്ന് സഞ്ജുവിനെത്തിച്ച കാര്യം ഷെഫ് പിള്ള വെളിപ്പെടുത്തി.ഷെഫ് പിള്ളയുടെ കുറിപ്പിന്റെ പൂർണരൂപംഓരോ ടൂർണമെന്റുകൾക്കും വേണ്ടി സഞ്ജുവിന്റെ ത്യാഗങ്ങൾ‍ ആരും കാണുന്നില്ല. ഫോൺ സ്വിച്ച് ഓഫ് ആയിരിക്കും. സമൂഹമാധ്യമങ്ങൾ ഇല്ല. മാസങ്ങളോളം തുടരുന്ന തയാറെടുപ്പുകൾ. മലയാളികളെ അഭിമാനം കൊള്ളിച്ച ഓരോ നിമിഷങ്ങൾക്കും പിന്നിലെ ശരിയായ കഥ അതാണ്. ഇന്നലെ വൈകിട്ട് വീണ്ടും ഒരു ഫോൺ കോൾ. ചേട്ടാ ഞങ്ങൾ കൊച്ചിയിലുണ്ട്. രാവിലെ ഡൽഹിക്കു പോകും. രാത്രി അങ്ങോട്ട് വന്നോട്ടെ? സഞ്ജു കൊച്ചിയിലുണ്ടെങ്കിൽ അത്താഴം ഞങ്ങളുടെ റസ്റ്ററന്റിലായിരിക്കും. അതുറപ്പാണ്. ബാൽ‍ക്കണിയിലെ അഞ്ചു പേർക്ക് ഇരിക്കാവുന്ന ടേബിൾ മാറ്റിവച്ചു. രാത്രി 9.30 ഓടെ സഞ്ജു, ഭാര്യ ചാരുലത, ഇഖ്‍ലാസ്, സുഹ‍ൃത്തുക്കൾ എന്നിവരെത്തി. ഭക്ഷണവും ചിരികളും ടിവിയിൽ കാണാത്ത ലോകകപ്പ് കഥകളുമൊക്കെയായി അർധ രാത്രി വരെ…


Source link

Related Articles

Back to top button