LATEST

സംസ്ഥാനത്ത്  പോളിംഗ്  സാമഗ്രികളുടെ  വിതരണം  ആരംഭിച്ചു; പല  കേന്ദ്രങ്ങളിലും  നീണ്ട ക്യൂ


തിരുവനന്തപുരം: സംസ്ഥാനത്ത് പോളിംഗ് സാമഗ്രികളുടെ വിതരണം ആരംഭിച്ചു. അതത് ബൂത്തുകളിലെ ഉദ്യോഗസ്ഥർ പോളിംഗ് സാമഗ്രികൾ കെെപ്പറ്റിത്തുടങ്ങിയിട്ടുണ്ട്. 43 കേന്ദ്രങ്ങളിലാണ് വിതരണം നടത്തുന്നത്. പല കേന്ദ്രങ്ങളിലും വലിയ തിരക്കാണ് നേരിടുന്നത്. പോളിംഗ് നിയന്ത്രിക്കുന്നതിനായി 1.46 ലക്ഷം ഉദ്യോഗസ്ഥർ ഉണ്ട്. 140 മണ്ഡലങ്ങളിലായി 2.71 കോടിവോട്ടർമാർ നാളെ പോളിംഗ് ബൂത്തിലേക്ക് പോകും. രണ്ടു ലക്ഷത്തോളം പേർ ഇതിനകം വീട്ടിലിരുന്നു വോട്ട് ചെയ്തു. കണ്ണൂർ,കാസർകോട്,മലപ്പുറം,പാലക്കാട്,എറണാകുളം ജില്ലകളിൽ മാത്രമാണ് തിരക്ക് ക്രമീകരിക്കുന്നതിനു വേണ്ടിയുള്ള ഓക്സിലറി ബൂത്തുകളുള്ളത്. സംസ്ഥാനത്തെ 2040ബൂത്തുകൾ ക്രിട്ടിക്കൽ സ്വഭാവമുള്ളതാണ്. വനിത ഉദ്യോഗസ്ഥർ മാത്രമുള്ള 352ഉം ഭിന്നശേഷി ഉദ്യോഗസ്ഥർ കൈകാര്യം ചെയ്യുന്ന 37ഉം ബൂത്തുകളുമുണ്ട്. 884ബൂത്തുകൾ മാതൃകാബൂത്തുകളായിരിക്കും. സംസ്ഥാനത്ത് 140 പോളിംഗ് കളക്ഷൻ സെന്ററുകളും 43സ്ഥലങ്ങളിലായി 140 കൗണ്ടിംഗ് കേന്ദ്രങ്ങളും സജ്ജമാക്കിയിട്ടുണ്ട്.


Source link

Back to top button