LATEST
സംസ്ഥാനത്ത് ചൂടും ഒറ്റപ്പെട്ട മഴയും തുടരും

തിരുവനന്തപുരം: സംസ്ഥാനത്ത് ചൂടേറിയ കാലാവസ്ഥ തുടരും. ഒറ്റപ്പെട്ടയിടങ്ങളിൽ വെള്ളിയാഴ്ച
ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. പുനലൂരും പാലക്കാടുമാണ് ഉയർന്ന ചൂട് രേഖപ്പെടുത്തിയത്- 36 ഡിഗ്രി. തിരുവനന്തപുരം നഗരത്തിൽ 34.8 ആയിരുന്നു താപനില. യു.വി സൂചിക ഉയർന്നതിനെത്തുടർന്ന് പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു.
Source link



