LATEST

സംശയനിഴലിൽ റെയ്‌സിയുടെ മരണം


ടെഹ്‌റാൻ : യു.എസ് – ഇസ്രയേൽ ആക്രമണവും പരമോന്നത നേതാവ് അയത്തൊള്ള അലി ഖമനേയിയുടെ വധവും ഇറാനെ യുദ്ധഭൂമിയാക്കി മാറ്റിയ പിന്നാലെ, മുൻ പ്രസിഡന്റ് ഇബ്രാഹിം റെയ്സിയുടെ മരണത്തിന് കാരണമായ ഹെലികോപ്റ്റർ അപകടം വീണ്ടും ചർച്ചയാകുന്നു. അപകടം മുൻകൂട്ടി നിശ്ചയിച്ച കൊലപാതക പദ്ധതിയായിരുന്നോ എന്ന അഭ്യൂഹം ഇറാനിലെ വലിയൊരു വിഭാഗം ജനങ്ങൾക്കിടെ ശക്തമാണ്. റെയ്സിയുടെ ജീവനെടുത്ത ഹെലികോപ്റ്റർ അപകടത്തിന് കാരണം മോശം കാലാവസ്ഥയെന്നാണ് ഇറാന്റെ ഔദ്യോഗിക സ്ഥിരീകരണം. സംഭവത്തിൽ ദുരൂഹതിയില്ലെന്നും മൂടൽ മഞ്ഞ് പ്രതികൂലമായെന്നും അന്വേഷണ റിപ്പോർട്ടിൽ പറയുന്നുമുണ്ട്. എന്നാൽ യു.എസോ ഇസ്രയേലോ ഏതെങ്കിലും തരത്തിലെ അട്ടിമറി ശ്രമങ്ങൾ നടത്തിയിരിക്കാമെന്ന് വിശ്വസിക്കുന്നവരും ഏറെയാണ്.2024 മേയ് 19നാണ് റെയ്സിയും സംഘവും സഞ്ചരിച്ച കോപ്റ്റർ ഈസ്റ്റ് അസർബൈജാനിലെ പർവ്വത പ്രദേശത്ത് തകർന്നു വീണത്. വിദേശകാര്യമന്ത്രിയായിരുന്ന ഹുസൈൻ അമീർ അബ്ദുള്ളാഹിയാനും അപകടത്തിൽ കൊല്ലപ്പെട്ടിരുന്നു. മുൻ ഇറാൻ ചീഫ് ജസ്റ്റിസായിരുന്ന റെയ്സി,​ ഖമനേയിയുടെ അടുത്ത അനുയായി ആയിരുന്നു. റൈസിയുടെ പ്രധാന നയങ്ങളെല്ലാം ഖമനേയി അംഗീകരിച്ചിരുന്നു. 2021ൽ റെയ്സി പ്രസിഡന്റായ പിന്നാലെ ഇറാൻ ആണവായുധ ഗ്രേഡിലുള്ള യുറേനിയം സമ്പുഷ്‌ടീകരണം തുടങ്ങി. ഭരണത്തിൽ ശക്തമായ സ്വാധീനമുണ്ടായിരുന്നു റെയ്സി ഖമനേയിയുടെ പിൻഗാമി ആകാൻ വരെ സാദ്ധ്യതയുണ്ടായിരുന്നു.


Source link

Related Articles

Back to top button