CINEMA
ശ്രീനാഥ് ഭാസിയും ഫെമിനയും , കറക്കം വീഡിയോ ഗാനം

ശ്രീനാഥ് ഭാസി, ഫെമിന ജോർജ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സുഭാഷ് ലളിത സുബ്രഹ്മണ്യൻ സംവിധാനം ചെയ്യുന്ന “കറക്കം’’ എന്ന ചിത്രത്തിലെ രണ്ടാമത്തെ വീഡിയോ ഗാനം ടി-സീരീസ് മ്യൂസിക് റിലീസ് ചെയ്തു. അൻവർ അലി എഴുതിയ വരികൾക്ക് സാം സിഎസ് സംഗീതം പകർന്ന് രശ്മി സതീഷ് ആലപിച്ച “തിരിച്ചു പോണം…” എന്നാരംഭിക്കുന്ന ഗാനമാണ് റിലീസായത്. മോളിവുഡിലേക്ക് തുടക്കം കുറിച്ച് ക്രൗൺ സ്റ്റാർസ് എന്റർടെയ്ൻമെന്റിന്റെ ബാനറിൽ കിംബർലി ട്രിനിഡെട്, അൻകുഷ് സിംഗ് എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രം ഭയവും തമാശയും ഒരേ പോലെ ഒളിപ്പിച്ചുവച്ച മലയാളത്തിലെ ആദ്യത്തെ മ്യൂസിക്കൽ ഹൊറർ കോമഡി സിനിമയാണ്. അഭിറാം രാധാകൃഷ്ണൻ, സിദ്ധാർഥ് ഭരതൻ, ജീൻ പോൾ ലാൽ,പ്രവീൺ ടി. ജെ, മണികണ്ഠൻ ആചാരി,ബിജു കുട്ടൻ,മിഥൂട്ടി,ഷോൺ റോമി,ലെനാസ് ബിച്ചു,ശാലു റഹിം, വിനീത് തട്ടിൽ, മനോജ് മോസസ്, കെയിൻ സണ്ണി, ശ്രാവൺ,വിഷ്ണു രഘു തുടങ്ങിയവരും അഭിനയിക്കുന്നു. നിപിൻ നാരായണൻ, സുഭാഷ് ലളിത സുബ്രഹ്മണ്യൻ, അർജുൻ നാരായണൻ എന്നിവർ ചേർന്ന് തിരക്കഥ സംഭാഷണമെഴുതുന്നു. അൻവർ അലി, വിനായക് ശശികുമാർ,മു രി, ഹരീഷ് മോഹനൻ എന്നിവരുടെ വരികൾക്ക് സാം സി .എസ് സംഗീതം പകരുന്നു. ബബ്ലു അജു ആണ് ഛായാഗ്രഹണം. എഡിറ്റർ-നിതിൻ രാജ് അരോൾ,കഥ-ധനുഷ് വർഗീസ്,കലാസംവിധാനം-രാജേഷ് പി. വേലായുധൻ, മാർക്കറ്റിംഗ് ആന്റ് കമ്യൂണിക്കേഷൻ- ഡോക്ടർ സംഗീത ജനചന്ദ്രൻ(സ്റ്റോറീസ് സോഷ്യൽ)പി. ആർ .ഒ -എ .എസ് .ദിനേശ്.
Source link



