test del 5 copy of del 3

ശ്രീനന്ദ വരുമെന്ന പ്രതീക്ഷ വെറുതെയായി; കണ്ണീരടക്കാൻ കഴിയാതെ നാട്


കടമ്പഴിപ്പുറം ∙ തങ്ങളുടെ പ്രിയപ്പെട്ട നന്ദു (ശ്രീനന്ദ) ജീവനോടെ തിരികെവരണേയെന്ന പ്രാർഥനയിൽ നാടാകെ കാത്തിരിക്കുകയായിരുന്നു. തിരച്ചിലിന്റെ ഒ‍ാരേ‍ാ ഘട്ടവും അറിയാൻ നാട്ടുകാർ കടമ്പഴിപ്പുറം കൂത്തറയിൽ ശ്രീനന്ദയുടെ വീട്ടിലെത്തിക്കെ‍ാണ്ടിരുന്നു. പെട്ടെന്നു വഴിതെറ്റിയതാകാമെന്നും കഴിഞ്ഞ ദിവസം കാട്ടിൽ കാണാതായി പിന്നെ തിരിച്ചെത്തിയ നാദാപുരത്തെ ശരണ്യയെപ്പോലെ ശ്രീനന്ദയും വരുമെന്നും ചിലർ ബന്ധുക്കളെയും നന്ദുവിന്റെ സഹോദരനെയും ആശ്വസിപ്പിക്കുന്നുണ്ടായിരുന്നു. മൃതദേഹം കണ്ടെത്തിയെന്ന വാർത്ത നാടിനെ കണ്ണീരിലാഴ്ത്തി.ചൊവ്വാഴ്ച രാത്രി മടങ്ങാനായിരുന്നു തീരുമാനം. ഇതിനിടെയാണു ശ്രീനന്ദയെ കാണാതായത്. ഫേ‍ാട്ടേ‍ായെടുത്തും കൂട്ടത്തിലെ കുട്ടികളുമായി കളിച്ചും ചിരിച്ചും വലിയ സന്തേ‍ാഷത്തിലായിരുന്നു കുട്ടിയെന്നു ശ്രീനന്ദയുടെ പിതാവ് കെ.ജി.രമേശിന്റെ സഹേ‍ാദരൻ കെ.ജി.ശശികുമാർ വിതുമ്പലേ‍ാടെ പറഞ്ഞു.തിരച്ചിൽ നടത്താൻ സജ്ജരായി നാട്ടിൽ നിന്നു യുവാക്കളുടെ സംഘവും പേ‍ായിരുന്നു.പാലക്കാട് ജില്ലാ സ്പെഷൽ ബ്രാഞ്ച് എസ്ഐ സുനിൽകുമാറിന്റെ നേതൃത്വത്തിലുള്ള മൂന്നംഗ സംഘവും സ്ഥലത്തെത്തി.


Source link

Back to top button