LIFESTYLE NEW

ശ്രദ്ധ കൂടും, ഓർ‌മ്മശക്തി വർദ്ധിക്കും, ഈ ചെറുവിനോദം ചെയ്യുന്നത് നല്ലതെന്ന് ഗവേഷകർ


നമുക്കെല്ലാം പലതരം വിനോദങ്ങൾ ഉണ്ടാകാറുണ്ട്.ടോയ്‌ കാറുകൾ കളക്ഷനും ജംഗിൾ സഫാരി നടത്തി ചിത്രമെടുക്കുന്നതും പലതരം പക്ഷികളുടെ തൂവൽ സൂക്ഷിക്കുമെന്നതൊക്കെ ഓരോരുത്തരുടെ ഹോബികളാണ്. ഇത്തരത്തിൽ നിരവധിപേർക്കുള്ള ഒരു വിനോദം വസ്‌തുക്കളെക്കുറിച്ചുള്ള ധാരണ, ശ്രദ്ധ, ഓ‌ർമ്മശക്തി എന്നിവ വർദ്ധിപ്പിക്കാൻ ഉപകരിക്കുമെന്നാണ് വിവരം. നാഡീഗവേഷണത്തിലെ വിദഗ്ദ്ധരായ ശാസ്‌ത്രജ്ഞരാണ് ഈ കണ്ടെത്തൽ നടത്തിയത്.ശ്രദ്ധയും ദൃശ്യവിവേചന ശക്തിയും നിയന്ത്രിക്കുന്ന മസ്‌തിഷ്‌ക ഭാഗം തുടക്കക്കാരെ അപേക്ഷിച്ച് പ്രായമേറിയ അനുഭവസമ്പന്നരായ പക്ഷിനിരീക്ഷകരിൽ വളരെ മികവാർന്നതായിരിക്കും എന്നാണ് വിവരം. ഇതോടെ തലച്ചോറിന് മികവ് നൽകുന്ന ഒരു വിനോദമായിതന്നെ പക്ഷിനിരീക്ഷണത്തെ കാണാനാകും എന്നാണ് നാഡീവിദഗ്ദ്ധർ പറയുന്നത്.അനുഭവസമ്പന്നരായ പക്ഷിനിരീക്ഷകരുടെയും തുടക്കക്കാരുടെയും മസ്‌തിഷ്‌കത്തിന്റെ പ്രവർത്തനം ഈ പഠനത്തിന്റെ ഭാഗമായി നിരീക്ഷിച്ചു. ഒറ്റ കാഴ്‌ചയിലൂടെ പക്ഷികളെ മനസിലാക്കുന്ന അവയുടെ പ്രത്യേകതകൾ വിശദീകരിക്കാനാകുന്ന വിദഗ്ദ്ധരുടെ മസ്‌തിഷ്‌കം മികവ് പ്രകടിപ്പിച്ചു എന്നാണ് പഠനത്തിൽ തെളി‌ഞ്ഞത്.


Source link

Related Articles

Back to top button