test del 5 copy of del 3

ശീതള പാനീയത്തിൽ ലഹരിമരുന്ന്, ഡോക്ടർ പീഡിപ്പിച്ചത് പത്ത് തവണ; ഗർഭനിരോധന ഗുളിക കഴിക്കാനും നിർബന്ധിച്ചു


ജയ്പൂർ ∙ അജ്മീറിലെ സർക്കാർ ആശുപത്രിയിലെ ഡോക്ടർ തന്നെ പലതവണ ലൈംഗികമായി പീഡിപ്പിക്കുകയും അശ്ലീല ഫോട്ടോകളും വിഡിയോകളും കാട്ടി ഭീഷണിപ്പെടുത്തുകയും ചെയ്തതായി പതിനാറു വയസ്സുകാരിയുടെ പരാതി. താൻ വിവരം ധരിപ്പിച്ച ഒരു ഇ-മിത്ര ഓപ്പറേറ്ററും പിന്നീട് തന്നെ പീഡിപ്പിക്കുകയും അപകീർത്തിപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തതായി പെൺകുട്ടി ആരോപിച്ചു.2025 ഫെബ്രുവരി 14ന് ഡോക്ടർ പെൺകുട്ടിയെ ഒരു ഫ്ലാറ്റിലേക്ക് കൊണ്ടുപോയി ശീതള പാനീയത്തിൽ ലഹരിമരുന്ന് കലർത്തി നൽകി പീഡിപ്പിച്ചതായി പരാതിയിൽ പറയുന്നു. പീഡന ദൃശ്യങ്ങൾ പകർത്തി പിന്നീട് ഇത് കാണിച്ച് അവളെ ഭീഷണിപ്പെടുത്തി. ഇതിനുശേഷം പത്ത് തവണ ഡോക്ടർ തന്നെ പീഡിപ്പിച്ചെന്നും ഗർഭനിരോധന ഗുളികകൾ കഴിക്കാൻ നിർബന്ധിച്ചെന്നും പെൺകുട്ടി മൊഴി നൽകി.


Source link

Back to top button