LATEST

‘ശിവന്‍കുട്ടിയുടെ വീരവാദം രാഷ്ട്രീയ പാപ്പരത്തം’, വിമര്‍ശനവുമായി ബിജെപി


തിരുവനന്തപുരം: നേമത്ത് ബിജെപി അക്കൗണ്ട് തുറക്കില്ലന്നും, ഇരട്ടത്താഴിട്ട് പൂട്ടി എന്നുമുള്ള മന്ത്രി വി ശിവന്‍കുട്ടിയുടെ പ്രസ്താവന അദ്ദേഹത്തിന്റെ നിലവിലെ രാഷ്ട്രിയ പാപ്പരത്തം കൊണ്ടു മാത്രമാണെന്ന് ബിജെപി. എസ്ഡിപിഐ പോലുള്ള രാജ്യ വിരുദ്ധ സംഘടനയുടെ ചങ്ങാത്തത്തിന്റെ ഇരട്ട പൂട്ട് കൊണ്ടാവും മന്ത്രി ഇങ്ങനെ ഒക്കെ വീര വാദം പറയുന്നതെന്ന് ബിജെപി ജില്ലാ അദ്ധ്യക്ഷന്‍ കരമന ഹരി പ്രസ്താവനയില്‍ പറഞ്ഞു.’എല്ലാ തിരഞ്ഞടുപ്പു വരുമ്പോഴും ഓരോ പ്രവചനം നടത്തി സ്വയം അപഹാസ്യനാവുന്ന വി ശിവന്‍കുട്ടി ഇക്കഴിഞ കോര്‍പ്പറേഷന്‍ ഇലക്ഷന്‍ ഫലം വരുന്നതിന് മുമ്പ് പറഞ്ഞതും ജനങ്ങള്‍ മറന്നിട്ടില്ല എന്നെങ്കിലും ഒന്നാലോചിക്കണം ആയിരുന്നു. നേമത്ത് കഴിഞ്ഞ തവണ ശിവന്‍ കുട്ടി വിജയിച്ചപ്പോള്‍ ശിവന്‍ കുട്ടിയുടെ വിജയത്തിന് അവകാശം ഉന്നയിച്ചത് സിപിഎം അല്ല എസ്ഡിപിഐ ആയിരുന്നു എന്നതും ജനങ്ങള്‍ മറന്നിട്ടില്ല.തിരഞ്ഞടുപ്പ് വിജ്ഞാപനം വന്ന സ്ഥിതിക്ക് നേമത്തെ കാര്യം നേമത്തെ ജനങ്ങള്‍ നോക്കി കൊള്ളും. അവര്‍ക്ക് വേണ്ടി ഒന്നും ചെയ്യാത്ത, ആറ്റുകാല്‍ പൊങ്കാല പോലും കുടിവെള്ളം അടച്ച് വച്ച് കലക്കാന്‍ ശ്രമിച്ച താങ്കളെ എങ്ങനെ ബാലറ്റിലൂടെ കൈകാര്യം ചെയ്യണമെന്നും നേമത്ത് കാര്‍ക്ക് നന്നായി അറിയാം. ശിവന്‍കുട്ടിയുടെ പൂട്ടും താക്കോലും ഒക്കെ തുരുമ്പെടുത്ത കാര്യം ശിവന്‍ കുട്ടിക്ക് ഒഴിച്ച് ബാക്കിയെല്ലാവര്‍ക്കും അറിയാം എന്നതാണ് യാഥാര്‍ത്ഥ്യം’- കരമന ഹരി പറഞ്ഞു.


Source link

Related Articles

Back to top button