LATEST

ശശി തരൂരിന്റെ കാർ തടഞ്ഞ് കയ്യേറ്റത്തിന് ശ്രമം, ഗൺമാന് പരിക്ക്; അഞ്ചുപേർക്കെതിരെ കേസ്


മലപ്പുറം: ശശി തരൂർ എം പിയുടെ കാർ തടഞ്ഞ് കയ്യേറ്റത്തിനുശ്രമിച്ച മൂന്ന് പേരെ കസ്റ്റഡിയിലെടുത്തു. ഇവർ സഞ്ചരിച്ച രണ്ട് കാറുകളും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇവരെ വിശദമായി ചോദ്യം ചെയ്തു വരികയാണെന്ന് വണ്ടൂർ പൊലീസ് അറിയിച്ചു. സംഭവത്തിൽ കണ്ടാലറിയാവുന്ന അഞ്ച് പേർക്കെതിരെ കേസെടുത്തിട്ടുണ്ട്. കസ്റ്റഡിയിലായ ഉമ്മർ എന്നയാളെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ് രജിസ്റ്റർ ചെയ്ത് അറസ്റ്റ് ചെയ്തതായും വിവരമുണ്ട്. മലപ്പുറം വണ്ടൂർ ചെള്ളിത്തോട് ഇന്നലെ രാത്രി ഏഴ് മണിയോടെയായിരുന്നു സംഭവം. വണ്ടൂരിലെ യുഡിഎഫ് സ്ഥാനാർത്ഥി എ പി അനിൽ കുമാറിന്റെ പ്രചാരണത്തിനായി എത്തിയതായിരുന്നു ശശി തരൂർ. എം പിയുടെ കാർ ഗതാഗതക്കുരുക്കിൽപ്പെട്ടതിന് പിന്നാലെ ഹോൺ മുഴക്കിയതിൽ പ്രകോപിതരായ മുന്നിലുണ്ടായിരുന്ന കാറിലെ യാത്രക്കാരാണ് കയ്യേറ്റത്തിന് ശ്രമിച്ചത്. ആക്രമണത്തിൽ തരൂരിന്റെ ഗൺമാന് പരിക്കേറ്റു. ഗൺമാനാണ് പൊലീസിന് പരാതി നൽകിയത്.


Source link

Back to top button