CINEMA

ശരിയായ വ്യക്തി എപ്പോഴും ഏറെ വൈകിയേ വരു,​ പ്രിയപ്പെട്ടവനൊപ്പമുള്ള ചിത്രം പങ്കുവച്ച് അഞ്ജു അരവിന്ദ്


മലയാളികളുടെ പ്രിയപ്പെട്ട താരമാണ് അഞ്ജു അരവിന്ദ്. അക്ഷരം എന്ന സിനിമയിലൂടെയായിരുന്നു അഞ്ജു അരവിന്ദിന്റെ വെള്ളിത്തിരയിലെ അരങ്ങേറ്റം. തമിഴ്,​ തെലുങ്ക് ചിത്രങ്ങളിലും ശ്രദ്ധേയമായ വേഷങ്ങൾ താരം ചെയ്തിട്ടുണ്ട്. തമിഴിിൽ രജനികാന്ത്,​ വിജയ് അടക്കമുള്ള സൂപ്പർ താരങ്ങൾക്കൊപ്പവും അഞ്ജു അരവിന്ദ് അഭിനയിച്ചു. സിനിമകൾക്കൊപ്പം സീരിയലുകളിലും താരം സജീവമാണ്. ഇപ്പോഴിതാ അഞ്ജു അരവിന്ദ് പങ്കുവച്ച പുതിയൊരു പോസ്റ്രാണ് ശ്രദ്ധ നേടുന്നത്. തന്റെ ലിവിൻ പാർട്ണറായ സഞ്ജയ് അമ്പലപ്പറമ്പത്തിന് ഒപ്പമുള്ള ചിത്രങ്ങളാണ് അഞ്ജു അരവിന്ദ് പങ്കുവച്ചത്,​. പഴയകാല ഫോട്ടോകൾ മുതൽ പുതിയ ചിത്രങ്ങൾ വരെ ചേർത്ത വീഡിയോ ആണ് താരം പങ്കുവച്ചത്. ശരിയായ വ്യക്തി ഏറെ വൈകിയേ വരൂ. എന്നാൽ അവർ വന്നു കഴിഞ്ഞാൽ ജീവിതം വളരെ മനോഹരമാകും. നിന്നെ കണ്ടുമുട്ടിയപ്പോൾ എനിക്കുണ്ടായ അനുഭവം പോലെ. എന്നും വീഡിയക്കൊപ്പം അഞ്ജു അരവിന്ദ് കുറിച്ചിട്ടുണ്ട്. സുഹൃത്തുക്കളും സഹപ്രവർത്തകരും അടക്കം ഇരുവർക്കും ആശംസകൾ അറിയിച്ചിട്ടുണ്ട്.


Source link

Back to top button