test del 4 copy of del 3
‘ശമ്പളം മുടക്കുന്ന സർക്കാരിൽനിന്ന് എന്തു പഠിക്കാൻ?’: രേവന്ത് റെഡ്ഡിക്കെതിരെ മുഖ്യമന്ത്രി

തിരുവനന്തപുരം∙ തിരഞ്ഞെടുപ്പ് പ്രചാരണത്തിനു കേരളത്തിലെത്തിയ തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി കഴിഞ്ഞ ദിവസം നടത്തിയ പരാമര്‍ശങ്ങൾക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍. സ്വന്തം ദൗര്‍ബല്യങ്ങള്‍ മറച്ചുവച്ചാണ് രേവന്ത് റെഡ്ഡി കേരളത്തെയും കേരളീയരെയും അപഹസിക്കുന്നതെന്ന് മുഖ്യമന്ത്രി ഫെയ്‌സ്ബുക്കില്‍ കുറിച്ചു. ‘നീ പോ മോനെ വിജയാ’ എന്നാണു കഴിഞ്ഞ ദിവസം പ്രചാരണയോഗത്തില്‍ രേവന്ത് പറഞ്ഞത്. ∙ മുഖ്യമന്ത്രി ഫെയ്‌സ്ബുക്കില്‍ കുറിച്ച പ്രസക്ത ഭാഗങ്ങള്‍ കേരളത്തിലെ ദാരിദ്ര്യ നിരക്ക് 0.55% മാത്രമാണ്. ഇന്ത്യയിലെ തന്നെ ഏറ്റവും കുറഞ്ഞ നിരക്കാണിത്. തെലങ്കാനയില്‍ ദാരിദ്ര്യം 5.88% ശതമാനമാണ്. നീതി ആയോഗിന്റെ സുസ്ഥിര വികസന സൂചികയില്‍ 79 പോയിന്റോടെ കേരളം രാജ്യത്ത് ഒന്നാം സ്ഥാനത്ത് തലയുയര്‍ത്തി നില്‍ക്കുമ്പോള്‍ തെലങ്കാന ആറാം സ്ഥാനത്താണ്. സാക്ഷരതാ നിരക്കില്‍ 95.3% നേടി കേരളം ബഹുദൂരം മുന്നിട്ടുനില്‍ക്കുമ്പോള്‍, തെലങ്കാനയുടെ നിരക്ക് ഇപ്പോഴും 76.9% മാത്രമാണ്. കേരളത്തിലെ ശിശുമരണ നിരക്ക് ആയിരത്തിന് 5 മാത്രമായി കുറഞ്ഞിരിക്കുകയാണ്. തെലങ്കാനയില്‍ ശിശുമരണ നിരക്ക് ഏകദേശം നാലിരട്ടി കൂടുതലാണ്.
2025 സെപ്റ്റംബര്‍ 16ന്, കേരളത്തിന്റെ അഭിമാന പദ്ധതിയായ ‘എന്റെ ഭൂമി’ ഡിജിറ്റല്‍ ഭൂമി രേഖാ സംവിധാനത്തെക്കുറിച്ച് പഠിക്കാനായി തെലങ്കാനയില്‍ നിന്നുള്ള റവന്യു-സര്‍വേ ഉദ്യോഗസ്ഥരുടെ ഉന്നതതല സംഘം തിരുവനന്തപുരത്തെത്തിയിരുന്നു. സ്വന്തം സര്‍ക്കാര്‍ തന്നെ മാതൃകയാക്കാന്‍ ആഗ്രഹിക്കുന്ന കേരളത്തിന്റെ ഇടപെടലുകളെ അതേ സര്‍ക്കാരിന്റെ മുഖ്യമന്ത്രി തന്നെ അവഹേളിക്കുന്നത് രാഷ്ട്രീയ കാപട്യമാണ്.
Source link


