test del 3
ശബരിമല യുവതീപ്രവേശം: ‘3 ദിവസം സ്ത്രീകൾ തൊട്ടുകൂടാത്തവർ ആകരുത്’

ന്യൂഡൽഹി ∙ മാസത്തിൽ 3 ദിവസം സ്ത്രീകളെ ‘തൊട്ടുകൂടാത്തവരായി’ കാണാൻ പാടില്ലെന്ന് ജസ്റ്റിസ് ബി.വി. നാഗരത്ന; ശബരിമലയിലെ കാര്യം 4 ദിവസത്തേക്കുള്ളതല്ലെന്നും പ്രത്യേക പ്രായപരിധിയിലുള്ള സ്ത്രീകൾക്കാണു വിലക്കെന്നും കേന്ദ്ര സർക്കാരിനു വേണ്ടി സോളിസിറ്റർ ജനറൽ തുഷാർ മേത്ത. ശബരിമലയിൽ യുവതീപ്രവേശം അനുവദിച്ച വിധിയിൽ പുനഃപരിശോധന തേടിയുള്ള ഹർജികളിൽ കേന്ദ്ര സർക്കാർ വാദം ഉന്നയിക്കുന്നതിനിടെയാണു ക്ഷേത്രത്തിൽ സ്ത്രീകൾക്കുള്ള വിലക്കിനെക്കുറിച്ചു ജസ്റ്റിസ് നാഗരത്നയുടെ പരാമർശം. എന്നാൽ, ശബരിമലയിലെ സവിശേഷമായ ആചാരരീതി ബഹുമാനിക്കപ്പെടേണ്ടതാണെന്നു തുഷാർ മേത്ത പറഞ്ഞു.ഗുരുദ്വാരയിൽ കയറുന്നയാൾക്ക് അയാളുടെ തല മറയ്ക്കണം. വ്യക്തിയെന്ന നിലയിലുള്ള അന്തസ്സും തിരഞ്ഞെടുപ്പിനുള്ള സ്വാതന്ത്ര്യവും പറഞ്ഞ് ഒഴിഞ്ഞുമാറാൻ കഴിയില്ല. നിങ്ങളുടെ വ്യക്തിസ്വാതന്ത്ര്യം അവിടെ നിഷേധിക്കപ്പെടുന്നില്ല. വിശ്വാസത്തോടും മതത്തോടുമുള്ള ആദരമാണത്. ഗുരുദ്വാരയിലെന്ന പോലെ അജ്മേർ ദർഗയിൽ പോലും തല മൂടണമെന്നും സോളിസിറ്റർ ജനറൽ പറഞ്ഞു.ശബരിമല യുവതീപ്രവേശ കേസിന്റെ പുനഃപരിശോധനാ ഹർജികളുടെ പശ്ചാത്തലത്തിലാണ് കേസ് പരിഗണിക്കുന്നതെങ്കിലും അതിന്റെ വസ്തുതകളിലേക്കു കടക്കില്ലെന്ന് ഇന്നലെയും ഭരണഘടനാ ബെഞ്ച് ആവർത്തിച്ചു. ശബരിമലയിലേതടക്കം വിഷയങ്ങൾ ഉയർന്നുവരുമെങ്കിലും വിവിധ മതവിഭാഗങ്ങളിലെ ആചാരവും സ്ത്രീയും അവരുടെ അവകാശങ്ങളുമായി ബന്ധപ്പെട്ടുയർന്ന 7 ഭരണഘടനാപരമായ ചോദ്യങ്ങളാണ് ബെഞ്ച് പരിഗണിക്കുക.
Source link

