test del 5 copy of del 3

ശബരിമല യുവതീ പ്രവേശന കേസ്: അവിശ്വാസികളുടെ ഹർജി എന്തിന് കേൾക്കണമെന്ന് സുപ്രീം കോടതി


ന്യൂഡല്‍ഹി ∙ ശബരിമല യുവതീ പ്രവേശന കേസിൽ അവിശ്വാസികളുടെ ഹർജി കോടതി എന്തിന് കേൾക്കണമെന്ന് സുപ്രീം കോടതി. ജസ്റ്റിസ് ബി.വി. നാഗരത്നയുടേതാണ് നിർണായക ചോദ്യം. ആദ്യ ഹർജിക്കാർ വിശ്വാസികളല്ല. വിശ്വാസികൾ അല്ലാത്തവരുടെ ഹർജി കോടതി എന്തിന് കേൾക്കണമെന്നായിരുന്നു നാഗരത്നയുടെ പരാമർശം.ഒരു മതവിശ്വാസത്തിലെ ഏതൊക്കെ ആചാരങ്ങള്‍ അന്ധവിശ്വാസമെന്ന് നിര്‍വചിക്കാനും, നിർണയിക്കാനുമുള്ള അധികാരപരിധി കോടതിക്കുണ്ടെന്ന് സുപ്രീംകോടതി വ്യക്തമാക്കി. ജഡ്ജിമാര്‍ മതത്തിലല്ല, നിയമമേഖലയിലാണ് വിദഗ്ധരായിട്ടുള്ളത്. അതിനാല്‍ മതേതര കോടതിക്ക് ഇത്തരം കാര്യങ്ങളില്‍ തീരുമാനമെടുക്കാന്‍ കഴിയില്ലെന്ന് കേന്ദ്രത്തിനു വേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയുടെ വാദത്തോടുള്ള പ്രതികരണമായാണ് കോടതിയുടെ നിരീക്ഷണം. അന്ധവിശ്വാസപരമായ ആചാരം എന്താണെന്ന് കോടതി എങ്ങനെ തീരുമാനിക്കുമെന്ന് തുഷാര്‍ മേത്ത ചോദിച്ചിരുന്നു.


Source link

Back to top button