ശബരിമല പ്രസാദ വിതരണം: ബാർ കോഡും ഡിജിറ്റൽ മീറ്ററും

കൊച്ചി: ശബരിമലയിലെ ആടിയ ശിഷ്ടം നെയ്യ് ഉൾപ്പെടെയുള്ള പ്രസാദ വിൽപ്പനയിലെ ക്രമക്കേട് തടയാൻ മീനമാസ പൂജ മുതൽ ബാർകോഡും ഡിജിറ്റൽ മീറ്ററും ഒരുക്കുമെന്ന് ദേവസ്വം ബോർഡ് ഹൈക്കോടതിയെ അറിയിച്ചു. പ്രസാദ കവറുകളിൽ ബാർകോഡ് പതിപ്പിക്കും. വിതരണ സമയത്ത് ഇത് സ്കാൻ ചെയ്ത് ബില്ലിംഗ് നടത്തും. ഇതോടെ ഓരോ ബാച്ചിലും എത്ര പ്രസാദം നിർമ്മിച്ചെന്നും വിറ്റെന്നും കൃത്യമായി അറിയാനാകും. ഭക്തർ സമർപ്പിക്കുന്ന നെയ്യ് അളന്ന് സംഭരണ ടാങ്കുകളിലേക്ക് മാറ്റാൻ പൈപ്പ് ലൈനുകളിൽ ഡിജിറ്റൽ മീറ്ററുകൾ സ്ഥാപിക്കും.പ്രസാദ നിർമ്മാണത്തിന് മേൽനോട്ടം വഹിക്കാൻ പ്രത്യേക സ്പെഷ്യൽ ഓഫീസറെ നിയമിക്കാനും ഗുണനിലവാര പരിശോധനയ്‌ക്കായി പമ്പയിലും സന്നിധാനത്തും ലാബ് സൗകര്യങ്ങൾ വിപുലീകരിക്കാനും തീരുമാനിച്ചു. വരും ദിവസങ്ങളിൽ ഈ ശുപാർശകൾ നടപ്പാക്കുന്നതോടെ ശബരിമലയിലെ പ്രസാദ വിതരണം കൂടുതൽ സുതാര്യമാകുമെന്നാണ് കോടതിയിൽ നൽകിയ ഉറപ്പ്.സി.സി. ടിവികൾ, ഇലക്ട്രിക് ബഗ്ഗി
Source link



