LATEST

ശബരി റെയിൽ അലൈൻമെന്റ് പ്രസിദ്ധീകരിക്കും


തിരുവനന്തപുരം: അങ്കമാലി-എരുമേലി ശബരി റെയിൽപാതയുടെ അലൈൻമെന്റ് റെയിൽവേ ഉടൻ പ്രസിദ്ധീകരിച്ചേക്കും. രാമപുരം- എരുമേലി റീച്ചിന്റെ പുതുക്കിയ അലൈൻമെന്റ് എന്ന രീതിയിൽ പലതരത്തിലുള്ള മാപ്പുകളും പ്രചരിക്കുന്ന സാഹചര്യത്തിലാണിത്. ഈ റീച്ചിൽ ആകാശ സർവേയാണ് നടത്തിയിട്ടുള്ളത്. ഫീൽഡ് സർവേ നടത്തുകയോ പാതയുടെ സെൻട്രൽ പോയിന്റ് മാർക്ക് ചെയ്യുകയോ ഏറ്റെടുക്കുന്ന ഭൂമിയിൽ കല്ലിടുകയോ ചെയ്തിട്ടില്ലെന്ന് അധികൃതർ വ്യക്തമാക്കി. 111 കിലോമീറ്റർ പദ്ധതിയിൽ അങ്കമാലിമുതൽ കാലടിവരെയാണ്‌ റെയിൽപ്പാത നിർമിച്ചിട്ടുള്ളത്. ഭൂമി ഏറ്റെടുക്കാൻ എറണാകുളം, ഇടുക്കി, കോട്ടയം കളക്ടർമാരെ ചുമതലപ്പെടുത്തി സംസ്ഥാന സർക്കാർ ഉത്തരവിറക്കിയിട്ടുണ്ട്‌. പദ്ധതിചെലവിന്റെ 50 ശതമാനമായ 1900 കോടി കിഫ്‌ബി നൽകും.


Source link

Related Articles

Back to top button