LATEST
വർക്കലയിൽ വിസ്മയം തീർത്ത് ബി ജെ പി; സി പി എം ഉന്നതന്റെ മകൾ സ്ഥാനാർത്ഥി, അട്ടിമറി വി ജോയിയുടെ തട്ടകത്തിൽ

തിരുവനന്തപുരം: വർക്കലയിൽ വിസ്മയം തീർത്ത് ബി ജെ പി. സി പിഎം ഏരിയ കമ്മിറ്റി അംഗമായ അഡ്വ. സ്മിത സുന്ദരേശനെ പാർട്ടിയിലെത്തിച്ച് വർക്കല നിയമസഭാ മണ്ഡലത്തിൽ സ്ഥാനാർത്ഥിയാക്കിയിരിക്കുകയാണ് ബി ജെ പി. വർക്കല ബ്ലോക്ക് മുൻ പ്രസിഡന്റായിരുന്ന സ്മിത നിലവിൽ ഒറ്റൂർ ബ്ലോക്ക് ഡിവിഷൻ അംഗമാണ്. ബ്ലോക്ക് മെമ്പർസ്ഥാനം രാജിവച്ച ശേഷമാണ് ബി ജെ പിയിൽ ചേർന്നത്.ബി ജെ പി സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ ഷാൾ അണിയിച്ചാണ് സ്മിതയെ പാർട്ടിയിലേക്ക് സ്വീകരിച്ചത്. സി പി എം മുൻ നേതാവ് സുന്ദരശേന്റെ മകളാണ് അഡ്വ. സ്മിത സുന്ദരേശൻ.
Source link



