വോട്ടര്‍മാരെ തടഞ്ഞാല്‍ കര്‍ശന നടപടി; പോളിങ് തടസപ്പെടുത്തിയാല്‍ റീപോളിങ് നടത്തുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്

തിരുവനന്തപുരം: വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളില്‍ വോട്ടെടുപ്പ് പൂര്‍ണമായും സുതാര്യവും ഭയരഹിതവുമാക്കാന്‍ കര്‍ശന നിര്‍ദേശങ്ങളുമായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്. വോട്ടര്‍മാരെ സ്വാധീനിക്കുന്നതോ വോട്ട് ചെയ്യുന്നതില്‍ നിന്ന് തടയുന്നതോ ആയ ഏതൊരു നീക്കവും ശ്രദ്ധയില്‍പ്പെട്ടാല്‍ ആ ബൂത്തുകളില്‍ ഉടന്‍ റീപോളിങ് നടത്തുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന് മുന്നറിയിപ്പ് നല്കി. മുന്‍കാലങ്ങളില്‍ കള്ളവോട്ട്, ബൂത്ത് പിടിത്തം, വോട്ടിങ് യന്ത്രങ്ങളില്‍ വരുത്തുന്ന കേടുപാടുകള്‍ തുടങ്ങിയ ഗുരുതരമായ സാഹചര്യങ്ങളില്‍ മാത്രമായിരുന്നു റീപോളിങ് നിശ്ചയിച്ചിരുന്നത്. എന്നാല്‍ പുതിയ നിര്‍ദേശപ്രകാരം വോട്ടര്‍മാരെ ഭീഷണിപ്പെടുത്തുകയോ, വോട്ട്ചെയ്യാന്‍ അനുവദിക്കാതെ തടയുകയോ, ഏതെങ്കിലും പ്രത്യേകസ്ഥാനാര്ഥിക്ക് വോട്ട് ചെയ്യാന്നിര്ബന്ധിക്കുകയോ ചെയ്താല്‍ ആ പോളിങ് റദ്ദാക്കും. വോട്ടെടുപ്പ് കേന്ദ്രത്തിന് സമീപമുള്ള ക്രമക്കേടുകള്‍ പോലുംറീപോളിങ്ങിനുള്ള കാരണമായി കണക്കാക്കും.
Source link


