test del 5 copy of del 3
വൈറൽ താരമായ പെൺകുട്ടിയുടെ വിവാഹം: പട്ടിക ജാതി, പട്ടിക വര്‍ഗ കമ്മിഷനു മുന്നില്‍ ഡിജിപി ഹാജരാകില്ല

തിരുവനന്തപുരം∙ കുംഭമേള വൈറല്‍ താരമായ പെണ്‍കുട്ടിയുടെ വിവാഹവുമായി ബന്ധപ്പെട്ട വിഷയത്തില്‍ ദേശീയ പട്ടിക ജാതി, പട്ടിക വര്‍ഗ കമ്മിഷനു മുന്നില്‍ സംസ്ഥാന പൊലീസ് മേധാവി റാവാഡ ചന്ദ്രശേഖര്‍ നേരിട്ട് ഹാജരാകില്ല. തൃശൂര്‍ വെടിക്കെട്ട് അപകടവുമായി ബന്ധപ്പെട്ട് അന്വേഷണം ഉള്‍പ്പെടെ ഏകോപിപ്പിക്കാന്‍ പൊലീസ് മേധാവി കേരളത്തില്‍ തുടരുന്ന സാഹചര്യത്തില്‍ തിരുവനന്തപുരം റേഞ്ച് ഡിഐജി ജെ.ഹിമേന്ദ്രനാഥാണ് കമ്മിഷനു മുന്നില്‍ ഹാജരായി പൊലീസിന്റെ നിലപാട് അറയിക്കുക. കേരളത്തില്‍ അധികൃതരുടെ ഭാഗത്തുനിന്ന് വീഴ്ചയുണ്ടായിട്ടില്ലെന്നാണ് പൊലീസ് വ്യക്തമാക്കുക. മാര്‍ച്ച് 11നാണ് തിരുവനന്തപുരം പൂവാറിലെ ക്ഷേത്രത്തില്‍വച്ച് പെണ്‍കുട്ടിയും ഫര്മാന് ഖാനും വിവാഹിതരായത്. പിതാവ് തന്നെ ബലം പ്രയോഗിച്ച് നാട്ടിലേക്ക് കൊണ്ടുപോയി മറ്റൊരു വിവാഹത്തിനു നിര്‍ബന്ധിക്കുന്നുവെന്നും തനിക്ക് കാമുകനൊപ്പം പോകണമെന്നുമുള്ള പെണ്‍കുട്ടിയുടെ പരാതിയെ തുടര്‍ന്നാണ് പൊലീസ് കുട്ടിയെ സ്വന്തം താല്പര്യപ്രകാരം വിട്ടയച്ചത്.
Source link


