test del 4 copy of del 3

വൈമാനികനെ രക്ഷിക്കാൻ കമാൻഡോ ഓപ്പറേഷൻ; യുറേനിയം ‘മോഷ്ടിക്കാനുള്ള’ യുഎസ് തന്ത്രം?


ടെഹ്റാൻ∙ ഇറാനിൽ തകർന്നുവീണ യുഎസ് യുദ്ധവിമാനത്തിലെ വൈമാനികനെ രക്ഷിക്കാനുള്ള ശ്രമം സമ്പുഷ്ടീകരിച്ച യുറേനിയം ‘മോഷ്ടിക്കാനുള്ള’ മറയായിരിക്കാമെന്ന് ഇറാൻ വിദേശകാര്യ മന്ത്രാലയം. യുഎസിന്റെ സൈനിക നീക്കത്തെക്കുറിച്ച് ധാരാളം സംശയങ്ങൾ നിലനിൽക്കുന്നുണ്ടെന്നും ഇറാൻ വിദേശകാര്യ മന്ത്രാലയ വക്താവ് ഇസ്മായിൽ ബഖായ് പറഞ്ഞു.വെള്ളിയാഴ്ച ഇറാനിൽ തകർന്നുവീണ എഫ് 15ഇ വിമാനത്തിലെ രണ്ടാമത്തെ വൈമാനികനെ അതിസാഹസികമായ തിരച്ചിലിലൂടെയും രക്ഷാപ്രവർത്തനത്തിലൂടെയും അമേരിക്ക വീണ്ടെടുത്തതായി ഞായറാഴ്ച പ്രസിഡന്റ് ഡോണൾഡ് ട്രംപ് അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇറാന്റെ പുതിയ ആരോപണം. ദുഷ്കരമായ ദൗത്യത്തിലൂടെയാണ് ഓഫിസറെ രക്ഷിച്ചതെന്നാണ് യുഎസ് പറയുന്നത്. ജിപിഎസ് ട്രാക്കറും ബീക്കണും വഴി ഒളിസ്ഥലം യുഎസ് സംഘത്തെ വൈമാനികൻ അറിയിച്ചു. ഒളിച്ചിരിക്കുന്ന വൈമാനികന്റെ കൃത്യമായ സ്ഥാനം കണ്ടെത്തിയശേഷം, ഹെലികോപ്റ്ററുകളുടെ പിന്തുണയോടെ യുഎസ് പ്രത്യേക ദൗത്യസേനാംഗങ്ങൾ എത്തി രക്ഷപ്പെടുത്തുകയായിരുന്നു. തുടർന്ന്, കുവൈത്തിലെ യുഎസ് താവളത്തിലേക്ക് മാറ്റി.


Source link

Back to top button