test del 2

വൈമാനികനെ കണ്ടാലുടൻ വെടിവെക്കണമെന്ന് ഇറാന്റെ നിർദേശം; യുദ്ധവിമാനങ്ങളുമായി യുഎസ്സിന്റെ രക്ഷാദൗത്യം


ഒരുമാസത്തിലേറെയായി യുദ്ധംചെയ്തിട്ടും ഇറാനെതിരേ നിർണായകവിജയം നേടാനാകാത്തതിനെത്തുടർന്ന് ചോർന്നുതുടങ്ങിയ ആത്മവിശ്വാസമാണ് ഇറാന്റെ മണ്ണിൽനിന്ന് വൈമാനികനെ സാഹസികമായി രക്ഷിച്ചെടുത്തതിലൂടെ യു.എസിന് കൈവന്നത്. ഉദ്യോഗസ്ഥൻ ഇറാൻ സൈന്യത്തിന്റെ കൈയിലകപ്പെട്ടിരുന്നെങ്കിൽ യു.എസിനെ സംബന്ധിച്ച് അത് വലിയ തിരിച്ചടിയായേനെ.തുടർചർച്ചകളിലും സമാധാനശ്രമങ്ങളിലും ഇറാൻ വിലപേശലുകൾക്കായി ബന്ദിയാക്കിയ വൈമാനികനെ ഉപയോഗിക്കാൻ സാധ്യതയുണ്ടായിരുന്നു. വൈമാനികനെ കണ്ടാലുടൻ വെടിവെക്കണമെന്ന് ആദ്യം നിർദേശം കൊടുത്ത ഇറാൻ പിന്നീട് ജീവനോടെ പിടിക്കുന്നവർക്ക് പാരിതോഷികം പ്രഖ്യാപിച്ചത് അതുകൊണ്ടാണ്.ഫെബ്രുവരി 28-ന്‌ ആരംഭിച്ച യുദ്ധത്തിനിടെ ഇറാന്റെ അതിർത്തിക്കുള്ളിൽ ആദ്യമായാണ് വിമാനം വെടിവെച്ചുവീഴ്ത്തപ്പെട്ടത്. ഇറാന്റെ വ്യോമ-നാവിക സേനകളെ പൂർണമായും നശിപ്പിച്ചെന്ന് വീമ്പുപറഞ്ഞ പ്രസിഡന്റ് ട്രംപിനുള്ള കനത്ത പ്രഹരമായി അത്.രണ്ട് വൈമാനികരെ രക്ഷിച്ചെടുക്കുന്നത് ചരിത്രത്തിലാദ്യം -ട്രംപ്


Source link

Back to top button