LATEST

വൈദ്യുതി വാങ്ങാൻ വേണ്ടിവരും 13000 കോടി സർച്ചാർജായി ബില്ലിൽ വരും പീക്ക് സമയത്തെ ഉപയോഗത്തിൽ റെക്കാഡ്


തിരുവനന്തപുരം: സംസ്ഥാനത്തെ വൈദ്യുതി ഉപയോഗം കുതിച്ചുയരുന്നതിനാൽ പുറത്തുനിന്നു വാങ്ങുന്ന വൈദ്യുതിക്ക് ചെലവിടുന്ന തുകയും കുത്തനേ ഉയരും.2024-25 ലെ കണക്ക് പ്രകാരം 25554.51 ദശലക്ഷം യൂണിറ്റ് വൈദ്യുതി വാങ്ങാൻ ചെലവിട്ടത് 12930.60 കോടിരൂപയാണ്. ഇക്കുറി ഇതിനു വേണ്ടിവരുന്ന തുക 13000 കോടി കടക്കുമെന്ന് ഉറപ്പാണ്.465 മെഗവാട്ടിന്റെ നാല് ദീർഘകാല കരാറുകൾ വഴി ലഭിച്ചിരുന്ന വൈദ്യുതി നിലച്ചതോടെ ഉയർന്ന വില നൽകിയാണ് വൈദ്യുതി വാങ്ങുന്നത്. 2024-25ൽ സെൻട്രൽ ജനറേറ്റിംഗ് സ്റ്റേഷനുകളിൽ നിന്ന് വൈദ്യുതിവാങ്ങാൻ ചെലവിട്ടത് 5312.53 കോടിയായിരുന്നു. എക്‌സ് ചേഞ്ചുകൾ വഴി വാങ്ങാൻ 1880.172 കോടി ചെലവിട്ടു. 1200 കോടിയിലധികം രൂപയാണ് ഹ്രസ്വകാല കരാറുകൾ വഴി വാങ്ങാൻ മുടക്കിയത്. പീക്ക് സമയത്തെ വൈദ്യുതിക്ക് വില കൂടുതലായിരുന്നുവെങ്കിലും ആകെ വാങ്ങിയ വൈദ്യുതിയുടെ ശരാശരി വില യൂണിറ്റിന് 5 രൂപയാണ്. വൈദ്യുതി എത്തിക്കാൻ ട്രാൻസ്മിഷൻ ചാർജ്ജിനത്തിൽ 1260 കോടിയോളം രൂപയും ചെലവുണ്ടായി. ഇതടക്കമാണ് മൊത്തം തുക നിശ്ചയിക്കുന്നത്. വൈദ്യുതി ലഭ്യതയിലോ വിതരണത്തിലോ പ്രതിസന്ധിയില്ലെന്നാണ് കെ.എസ്.ഇ.ബി വ്യക്തമാക്കുന്നത്.


Source link

Back to top button