വേനലിൽ വാടിത്തളർന്ന് കെ എസ് ആർ ടി സിയും, വരുമാനത്തിനും സിംഗിൾ ബെൽ

കൊച്ചി: വേനൽച്ചൂടിന്റെ കാഠിന്യമേറിയതോടെ ഉച്ചസമയത്തെ ട്രിപ്പുകൾ വെട്ടിക്കുറച്ച് കെ.എസ്.ആർ.ടി.സി. ജീവനക്കാരുടെ ആരോഗ്യസംരക്ഷണവും യാത്രക്കാരുടെ കുറവും കണക്കിലെടുത്താണിത്. കഴിഞ്ഞ ദിവസം എട്ടോളം പ്രാദേശിക ട്രിപ്പുകൾ റദ്ദാക്കി.ചൂട് ഉയർന്നുനിൽക്കുന്ന സാഹചര്യത്തിൽ ജീവനക്കാർക്ക് ആവശ്യമായ വിശ്രമം ഉറപ്പാക്കണമെന്ന് കോർപ്പറേഷൻ നേരത്തെ നിർദ്ദേശിച്ചിരുന്നു. ഇത് പരിഗണിച്ചാണ് ഉച്ചയ്ക്ക് 12 മുതൽ മൂന്ന് വരെയുള്ള സമയത്ത് എറണാകുളം ഡിപ്പോയിൽ നിന്നുള്ള ട്രിപ്പുകൾ കുറച്ചത്. പശ്ചിമകൊച്ചി, ആലുവ, പറവൂർ റൂട്ടുകളിലാണ് പ്രധാനമായും സർവീസുകൾ കുറച്ചത്. അടുത്ത മാസത്തോടെ സർവീസുകൾ പൂർവസ്ഥിതിയിലാകുമെന്ന് കെ.എസ്.ആർ.ടി.സി വൃത്തങ്ങൾ അറിയിച്ചു.
വരുമാനം ഇടിഞ്ഞുട്രിപ്പുകൾ കുറച്ചതോടെ പ്രതിദിന വരുമാനത്തിൽ നേരിയ ഇടിവുണ്ടായി. ശരാശരി 18-20 ലക്ഷം രൂപയാണ് എറണാകുളം ഡിപ്പോയിലെ വരുമാനം. കഴിഞ്ഞ ദിവസങ്ങളിൽ ഇത് 16 ലക്ഷം രൂപയായി കുറഞ്ഞു.
Source link


