വേദിയിൽ കസേരയില്ല, വെറും കാഴ്ചക്കാരി മാത്രം; തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ റോളില്ലാതെ ആര്യാ രാജേന്ദ്രൻ

തിരുവനന്തപുരം: നിയമസഭ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ കാഴ്ചക്കാരിയുടെ റോളിൽ ഒതുങ്ങി മുൻ മേയറും സിപിഎം ജില്ലാ കമ്മിറ്റി അംഗവുമായ ആര്യാ രാജേന്ദ്രൻ. തിരുവനന്തപുരം കോർപ്പറേഷൻ ഭരണം നഷ്ടമായതോടെ സജീവ രാഷ്ട്രീയത്തിൽ നിന്നും വിട്ടുനിന്ന ആര്യ നേമം മണ്ഡലത്തിൽ എംഎ ബേബി പങ്കെടുക്കുന്ന പൊതുസമ്മേളനത്തിലാണ് ആദ്യമായി എത്തിയത്. എന്നാൽ ആര്യയ്ക്ക് വേദിയിൽ ഇരിപ്പിടം ലഭിച്ചില്ല. മൈതാനത്തെ ഒരു കോണിലാണ് ആര്യ നിലയുറപ്പിച്ചത്. രജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ മേയർ എന്ന വിശേഷണത്തോടെയാണ് ആര്യ കോർപ്പറേഷന്റെ തലപ്പത്തെത്തിയത്. എന്നാൽ കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിൽ ആര്യയ്ക്ക് സീറ്റ് നൽകിയില്ല. അന്ന് പാർട്ടി നേതൃത്വം പറഞ്ഞത്, നിയമസഭാ തിരഞ്ഞെടുപ്പിലേക്ക് പരിഗണിക്കുമെന്നാണ്. എന്നാൽ സ്ഥാനാർത്ഥി ചർച്ചയിൽ പോലും ആര്യയുടെ പേര് ഉണ്ടായിട്ടില്ല. കഴിഞ്ഞ ദിവസം പൂജപ്പുരയിലെ പരിപാടിക്ക് എത്തിയ ആര്യാ രാജേന്ദ്രൻ നേതാക്കൾ വേദി വിടുന്നതിന് മുമ്പ് തന്നെ മടങ്ങി.
Source link


