test del 4 copy of del 3

വേണുവിനു ജീവൻ തിരിച്ചുകിട്ടി, 5 ശസ്ത്രക്രിയകൾക്ക് ഒടുവിൽ; മൃതദേഹ കൂമ്പാരത്തിനിടയിൽ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ട് ലാലു


പരവൂർ ∙ ‘സമയം പുലർച്ചെ മൂന്നേകാൽ, ഒന്നിനു പുറകേ ഒന്നായി അമിട്ടുകൾ പൊട്ടി വിടരുന്നതിനിടെ ഒരു ചായ കുടിച്ചു പൈസ കൊടുക്കാൻ കാത്തുനിൽക്കുകയായിരുന്നു. പൈസ നീട്ടുന്നതിടെ സൂര്യൻ പൊട്ടിച്ചിതറുന്ന കണക്കെ തെക്കേ കമ്പപ്പുരയിൽ നിന്നു തീ ഗോളം ഉയർന്നു. ദാ പൊട്ടുന്നെന്ന് അലറിയതു മാത്രമാണ് ഓർമ. 5 ദിവസം കഴിഞ്ഞാണു ബോധം തെളിഞ്ഞത്…’. പുറ്റിങ്ങൽ വെടിക്കെട്ടു ദുരന്തത്തിൽ കാലിന്റെ പകുതി നഷ്ടപ്പെട്ട വേദനയിൽ വേണു പറഞ്ഞു. ഇടതു കാൽ മാത്രമല്ല, ഇടതു കണ്ണിന്റെ കാഴ്ചയും ജീവിതവും വരുമാന മാർഗവും ഉൾപ്പെടെ ദുരന്തത്തിൽ ചിന്നിച്ചിതറി. അരക്കോടിയിലേറെ രൂപയുടെ കടത്തിലാണ്. വീടും പറമ്പും ജപ്തിയുടെ വക്കിലും. ആദ്യം തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചതു വേണുവിനെ ആയിരുന്നു. ഒരു കാലും ഒരു കണ്ണിന്റെ കാഴ്ചയും നഷ്ടപ്പെട്ടു. 5 ശസ്ത്രക്രിയകൾ നടത്തി. മകന്റെ വിവാഹം കഴിഞ്ഞ് 6 ദിവസം കഴിഞ്ഞപ്പോഴാണ് വെടിക്കെട്ട് അപകടം. വീടുകളുടെ നിർമാണ കരാറുകാരനായിരുന്നു. ദുരന്തം ഉണ്ടാകുമ്പോൾ 29 വീടുകളുടെ നിർമാണം നടക്കുകയായിരുന്നു. ജീവിതവും വരുമാനവും എല്ലാം പൊട്ടിച്ചിതറി കടക്കെണിയിലായി. ‘സംസ്ഥാന സർക്കാരിൽ നിന്നു 2 ലക്ഷവും കേന്ദ്ര സർക്കാരിൽ നിന്ന് 50000 രൂപയും സഹായധനം ലഭിച്ചു. കൃത്രിമക്കാൽ ഉപയോഗിച്ചു വടിയുടെ സഹായത്തോടെയാണു നടക്കുന്നത്. 6 മാസം കൂടുമ്പോൾ ഇതു മാറ്റി പുതിയതു വയ്ക്കണം. അല്ലെങ്കിൽ കലശലായ നടുവേദനയാണ്…’, വേണു പറഞ്ഞു നിർത്തി.‘കമ്പം കുറെ കണ്ട ശേഷം വീട്ടിലേക്കു മടങ്ങിയതാണ്. അവിടെ ചെന്നപ്പോൾ സഹോദരിയുടെ മകൻ എത്തിയില്ലെന്ന് അറിഞ്ഞ് ഉത്സവപ്പറമ്പിലേക്കു വീണ്ടും ചെന്നു. തെക്കേ കമ്പപ്പുരയിൽ നിന്ന് ഏതാനും മീറ്റർ അകലെ എത്തി. കുറ്റിമൂട്ടിൽ നിന്നു ചില അമിട്ടുകൾ പൊട്ടി. അതിനിടെയാണു പൊട്ടിത്തെറി ഉണ്ടായത്. ദൂരേക്കു തെറിച്ചു വീണു. ശരീരത്തിനു മുകളിൽ പാതി മുറിഞ്ഞതും അല്ലാത്തതുമായ മൃതശരീരങ്ങൾ. ബോധം നശിച്ചിട്ടില്ല. മൊബൈൽ ഫോൺ കൈയിൽ തന്നെ ഉണ്ടായിരുന്നു. ഒരു വിധത്തിൽ സുഹൃത്തുക്കളെ വിളിച്ചു സഹായം തേടി. സുഹൃത്തുക്കൾ എത്തി തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു.


Source link

Back to top button