CINEMA

‘വെൽത്ത് ഹബ് ‘ അവതരിപ്പിച്ച് ഫെഡറൽ ബാങ്ക്


കൊച്ചി: വെൽത്ത് മാനേജ്‌മെന്റ് ബിസിനസ് വിപുലീകരിക്കാൻ ഫെഡറൽ ബാങ്ക് പുതിയ പ്ളാറ്റ്‌ഫോമായ ‘ഫെഡ് വെൽത്ത്’ അവതരിപ്പിച്ചു. ആദ്യ വെൽത്ത് ഹബ് എറണാകുളം ബൈപ്പാസിൽ ആരംഭിച്ചു. സ്ഥിരനിക്ഷേപം, ഇക്വിറ്റി, മ്യൂച്വൽ ഫണ്ട് തുടങ്ങിയ ഉത്പന്നങ്ങളും അവസരങ്ങളും പുതിയ പ്ലാറ്റ്‌ഫോമിൽ ലഭ്യമാക്കിയിട്ടുണ്ട്.സാമ്പത്തിക സേവനരംഗത്തെ പ്രമുഖനായ വീരേന്ദ്ര സോംവൻശിയാണ് ബാങ്കിന്റെ വെൽത്ത് മാനേജ്‌മന്റ് ബിസിനസിന് നേതൃത്വം നൽകുന്നത്. ഓഹരി വിപണിയിലെ മാറ്റങ്ങളെക്കുറിച്ചും ഗുണമേന്മയുള്ള നിക്ഷേപ അവസരങ്ങളെക്കുറിച്ചും മികവുറ്റ സേവനം നൽകുകയാണ് വെൽത്ത് ഹബുകളിലൂടെ ലക്ഷ്യമിടുന്നത്. വെൽത്ത് മാനേജ്‌മന്റ് രംഗത്ത് ശക്തമായ അടിത്തറ രൂപപ്പെടുത്താൻ ഇക്വിറസ് ക്യാപ്പിറ്റലുമായുള്ള സഹകരണം സഹായിക്കുമെന്ന് ഫെഡറൽ ബാങ്ക് എം.ഡിയും സി.ഇ.ഒയുമായ കെ.വി.എസ് മണിയൻ പറഞ്ഞു.


Source link

Related Articles

Back to top button