NATIIONAL
വെറും ‘കണ്ണുംപൂട്ടി അടിയല്ല’, പിന്തുടരുന്നത് സേവാഗിന്റെ ആ രീതി; വൈഭവിനെ ‘ഡേഞ്ചറസ്’ ആക്കുന്ന 4 ഘടകങ്ങൾ

ബിഹാറിൽ എല്ലാം നേരത്തേയാണ്. മനുഷ്യൻ വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം മനസ്സിലാക്കിത്തുടങ്ങുന്നതിനു മുൻപേ ലോകത്തെ ആദ്യ സർവകലാശാലകളിൽ ഒന്നായ നാളന്ദയ്ക്ക് ബിഹാർ ഇടമൊരുക്കി. സിദ്ധാർഥ ഗൗതമൻ എന്ന സാധാരണ മനുഷ്യനെ മുപ്പത്തിയഞ്ചാം വയസ്സിൽ ജ്ഞാനോദയം നൽകി ശ്രീബുദ്ധനാക്കിമാറ്റിയതും ബിഹാറിന്റെ മണ്ണാണ്. ആ നാട്ടിൽനിന്നു വരുന്നതിനാലാകാം കാലത്തിനും പ്രായത്തിനും മുൻപേ നടക്കാനാണ് വൈഭവ് സൂര്യവംശിക്കും ഇഷ്ടം! പവർപ്ലേ ബോയ് ‘എന്തു സംഭവിച്ചാലും ഈ സീസണിലെ 14 മത്സരങ്ങളിലും നീ തന്നെയാകും ടീമിന്റെ ഓപ്പണർ’ എന്നാണ് ആദ്യ മത്സരത്തിനു മുൻപ് രാജസ്ഥാൻ ക്യാപ്റ്റൻ റിയാൻ പരാഗ്, വൈഭവിനു നൽകിയ ഉറപ്പ്. ക്യാപ്റ്റൻ നൽകിയ ഈ ആത്മവിശ്വാസമാണ് വൈഭവിന്റെ കുതിപ്പിനുള്ള ഊർജം. പവർപ്ലേയിൽ പരമാവധി റൺ കണ്ടെത്തുകയെന്നതാണ് വൈഭവിനെ ടീം ഏൽപിച്ചിരിക്കുന്ന ദൗത്യം. നേരിടുന്ന ആദ്യ പന്തുമുതൽ അടിച്ചുതകർക്കാൻ വൈഭവ് തീരുമാനിക്കുന്നതിനു പിന്നിലെ കാരണവും ഇതുതന്നെ. പ്രായത്തെ വെല്ലുന്ന പവർഹിറ്റിങ്ങിന് വൈഭവിനെ സഹായിക്കുന്നത് പ്രധാനമായും 4 ഘടകങ്ങളാണ്; ബാറ്റ് സ്പീഡ്, ഷോട്ട് സിലക്‌ഷൻ, ബോളർമാർക്കു മേലുള്ള മാനസികാധിപത്യം, വേഗമേറിയ പന്തുകൾ നേരിടാനുള്ള മിടുക്ക്.ബാറ്റ് സ്പീഡ്വെസ്റ്റിൻഡീസ് താരങ്ങളുടേതിനു സമാനമായ ബാറ്റ് സ്പീഡാണ് വൈഭവിന്റേത്. വളരെ ഉയരത്തിലുള്ള ബാറ്റ് ലിഫ്റ്റും അതിവേഗത്തിലുള്ള ബാറ്റ് സ്വിങ്ങും പന്തിന്റെ ലെങ്ത് കൃത്യമായി മനസ്സിലാക്കാനുള്ള കഴിവുമാണ് വൈഭവിന്റെ ഷോട്ടുകൾക്ക് കരുത്തേകുന്നത്. ടൈമിങ്ങിനെക്കാൾ ബാറ്റ് സ്പീഡിനും പവർ ഹിറ്റിങ്ങിനുമാണ് വൈഭവ് പ്രാധാന്യം നൽകുന്നത്.
Source link


