test del 2
വെടിനിർത്തലിനുശേഷം ആകെ കടന്നുപോയത് 2 എണ്ണക്കപ്പലുകൾ; ഹോർമുസിൽ അനിശ്ചിതത്വം തുടരുന്നു

ടെഹ്റാൻ / വാഷിങ്ടൺ: യുഎസ്-ഇറാൻ ബന്ധങ്ങൾക്കിടയിൽ ധാരണയായ താത്ക്കാലിക വെടിനിർത്തൽ ലോകത്തിലെ പ്രധാന എണ്ണച്ചരക്ക് മാർഗമായ ഹോർമുസ് കടലിടുക്ക് വീണ്ടും തുറക്കുമെന്നും നിലവിലെ വിതരണ പ്രതിസന്ധിക്ക് അയവുവരുത്തുമെന്നും പ്രതീക്ഷ നൽകുന്നു. ഫെബ്രുവരി 28-ന് യുദ്ധം ആരംഭിക്കുന്നതിന് മുമ്പ് ദിവസവും 100 ലധികം കപ്പലുകൾ- കൂടുതലും എണ്ണ ടാങ്കറുകൾ- ഈ കടലിടുക്ക് വഴി കടന്നുപോയിരുന്നു. ലോകത്തിലെ ഏകദേശം 20ശതമാനം എണ്ണ സാധാരണയായി ഈ മാർഗം വഴിയാണ് എത്തുന്നത്, ഇത് ലോകത്തിലെ ഏറ്റവും നിർണ്ണായകമായ കപ്പൽ ഗതാഗതമാർഗങ്ങളിൽ ഒന്നായി ഹോർമുസിനെ മാറ്റുന്നു.യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഈ ആഴ്ച ആദ്യമാണ് രണ്ടാഴ്ചത്തെ വെടിനിർത്തൽ പ്രഖ്യാപിച്ചത്, കപ്പലുകൾക്ക് സ്വതന്ത്രമായി സഞ്ചരിക്കാൻ ഇറാൻ അനുവദിക്കുന്നതിനെ ആശ്രയിച്ചാണ് ഇതെന്നും ട്രംപ് പറഞ്ഞു. എന്നാൽ ഇതുവരെ മേഖലയിലെ എണ്ണയുടെ ഒഴുക്കിൽ കാര്യമായ അയവ് ഉണ്ടായിട്ടില്ല. വെടിനിർത്തലിന് ശേഷം ഇതുവരെ വെറും രണ്ട് കപ്പലുകൾ മാത്രമാണ് ഹോർമുസ് കടലിടുക്ക് കടന്നത് എന്നാണ് റിപ്പോർട്ട്. ഹോർമുസ് കടലിടുക്ക് വഴി ഒരു എണ്ണ ടാങ്കർ സഞ്ചരിച്ചാൽ പോലും വിതരണ വിടവിന്റെ വലിയൊരു ഭാഗം നികത്താനാകും എന്നാണ് ഡൊണാൾഡ് ട്രംപിന്റെ പ്രമുഖ സാമ്പത്തിക ഉപദേഷ്ടാക്കളിൽ ഒരാളായ കെവിൻ ഹസെറ്റ് പറഞ്ഞത്.”ഇറാനികളുമായി ഞങ്ങൾ ഒരു കരാറിലെത്തിയിട്ടുണ്ട്, അവർ ഹോർമുസ് കടലിടുക്ക് തുറക്കും, വെടിനിർത്തലും ഉണ്ടാകും,” ഫോക്സ് ബിസിനസിന് നൽകിയ അഭിമുഖത്തിൽ ഹസെറ്റ് പറഞ്ഞു. ” കൂടുതൽ കപ്പലുകൾ കടന്നുപോകാൻ അനുവദിച്ചു തുടങ്ങുമെന്നും അവർ പറഞ്ഞിട്ടുണ്ട്,” ഹസെറ്റ് കൂട്ടിച്ചേർത്തു. ഒരു ടാങ്കർ പോലും എന്തുകൊണ്ട് പ്രധാനമാണെന്നും അദ്ദേഹം വിശദീകരിച്ചു. “ദിവസതോറും ഇത് ശരിയാണോ എന്ന് ഞങ്ങൾ നിരീക്ഷിക്കും, കാരണം ആ വലിയ ടാങ്കറുകളിൽ ഒന്ന് കടന്നുപോയാൽ അത് 2 ദശലക്ഷം ബാരൽ എണ്ണയാണ്. അതിനാൽ നഷ്ടപ്പെട്ടതിന്റെ വലിയൊരു ഭാഗമാണിത്.” മറ്റ് യുഎസ് ഉന്നത ഉദ്യോഗസ്ഥരും ഹോർമുസ് തുറന്നതായി സ്ഥിരീകരിച്ചു.ഈ അവകാശവാദങ്ങൾക്കിടയിലും, ഡേറ്റകളും വിദഗ്ധരും നിലവിൽ വ്യത്യസ്തമായ കാര്യമാണ് സൂചിപ്പിക്കുന്നത്. വെടിനിർത്തൽ പ്രഖ്യാപിച്ചതിനു ശേഷം ഒരു ഇറാനിയൻ എണ്ണ ടാങ്കർ ഉൾപ്പെടെ രണ്ട് എണ്ണ ടാങ്കറുകറും കുറച്ച് ബൾക്ക് കാരിയറുകളും മാത്രമാണ് കടലിടുക്ക് കടന്നതെന്ന് വിശകലന വിദഗ്ധർ പറയുന്നു. ഇത് സാധാരണ നിലയേക്കാൾ വളരെ കുറവാണ്, കൂടാതെ സംഘർഷ സമയത്ത് കണ്ട നിയന്ത്രിത ട്രാഫിക്കിന് സമാനവുമാണ്. ഇത് ഇറാനിൽ വലിയ സൈനിക ആക്രമണങ്ങൾ നേരിട്ട ശേഷവും ശക്തമായ സ്വാധീനം നിലനിർത്താൻ അനുവദിക്കുന്നു എന്ന് വിശകലന വിദഗ്ദ്ധർ പറയുന്നു.
Source link


