LATEST

വീട്ടിൽപ്പോയി ചോദിക്കാൻ മുഖ്യമന്ത്രി പറഞ്ഞത് പാർട്ടി പ്രവർത്തകനോട്, പ്രചാരണ ആയുധമാക്കാൻ പ്രതിപക്ഷം


പത്തനംതിട്ട: കോന്നിയിൽ എൽ ഡി എഫ് തിരഞ്ഞെടുപ്പുകൺവെൻഷനിൽ മുഖ്യമന്ത്രി പ്രസംഗിക്കുന്നതിനിടെ ചോദ്യം ചോദിക്കാൻ ശ്രമിച്ചത് സി പി എം പ്രവർത്തകൻ. അട്ടച്ചാക്കൽ ഈസ്​റ്റ് മുക്ക് സ്വദേശി ദാസ് പി ജോർജ് ആണ് ചോദ്യം ചോദിക്കാൻ ശ്രമിച്ചത്.
വികസനത്തെക്കുറിച്ചും കേന്ദ്ര ഫണ്ട് കിട്ടാത്തതിനെക്കുറിച്ചുമായിരുന്നു ചോദ്യമെന്നാണ് ദാസ് പി ജോർജ് പറയുന്നത്. കോടികളുടെ വികസനപ്രവർത്തനങ്ങൾ സർക്കാർ നടത്തിയെന്നും കേന്ദ്രസർക്കാർ ഫണ്ട് തടഞ്ഞിരിക്കുന്നതിനാൽ വികസനത്തിന് ആവശ്യത്തിന് പണിമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞപ്പോൾ ഇനി മുന്നോട്ടുള്ള വികസനത്തിന് എങ്ങനെ പണം കണ്ടെത്തുമെന്ന ചോദ്യമാണ് ചോദിക്കാൻ ശ്രമിച്ചതെന്നും ദാസ് പറഞ്ഞു. പ്രസംഗിച്ചുകൊണ്ടുനിൽക്കുന്ന വേളയിൽ താൻ അത്തരമൊരു ചോദ്യം ചോദിക്കാൻ പാടില്ലായിരുന്നു എന്നും അദ്ദേഹം പറഞ്ഞു.അതേസമയം, മുഖ്യമന്ത്രിയുടെ പ്രയോഗങ്ങൾ തിരഞ്ഞെടുപ്പ് പ്രചാരണത്തിനുള്ള ആയുധമാക്കാൻ ഒരുങ്ങുകയാണ് കോൺഗ്രസ്. ജി സുധാകരനെതിരെ നടത്തിയ ചെ​റ്റത്തരം പരാമർശവും വീട്ടിൽ പോയി പറയലും ഉന്നയിക്കും. പി ആർ ഏശുന്നില്ലെന്നാണ് പ്രതിപക്ഷം പരിഹസിക്കുന്നത്. പരാജയഭീതികൊണ്ട് മുഖ്യമന്ത്രിയുടെ സമനില തെറ്റിയിരിക്കുകയാണെന്നതിന് ഉദാഹരണമാണ് കോന്നിയിൽ ഉണ്ടായതെന്നാണ് പ്രതിപക്ഷം പറയുന്നത്.


Source link

Related Articles

Back to top button