LATEST
വീട്ടിൽ നിന്നും പുറത്താക്കരുത്; വിജയ്യ്ക്കെതിരെ പുതിയ കേസ് നൽകി ഭാര്യ

ചെന്നൈ: സൂപ്പർതാരം വിജയ്യുമായുള്ള വിവാഹമോചന നടപടികൾ പുരോഗമിക്കവേ താമസിക്കുന്ന വീട്ടിൽ നിന്ന് തന്നെ പുറത്താക്കരുതെന്ന് ആവശ്യപ്പെട്ട് ഭാര്യ സംഗീത സ്വർണലിംഗം കോടതിയിൽ പുതിയ ഇടക്കാല ഹർജി നൽകി. വിവാഹം കഴിഞ്ഞ നാൾ മുതൽ താമസിച്ചുവരുന്ന വീട്ടിൽ തുടരാനുള്ള അവകാശം തനിക്കുണ്ടെന്നും, കേസ് നിലനിൽക്കുന്ന സാഹചര്യത്തിൽ ഈ സൗകര്യം നിഷേധിക്കപ്പെടുമോ എന്ന് താൻ ഭയപ്പെടുന്നതായും സംഗീത ഹർജിയിൽ വ്യക്തമാക്കി.കഴിഞ്ഞ കുറച്ചു കാലമായി വിജയ് തന്റെ സാമൂഹികവും ഔദ്യോഗികവുമായ ജീവിതത്തിൽ നിന്ന് തന്നെ ബോധപൂർവ്വം അകറ്റി നിർത്തുകയാണെന്ന് സംഗീത പറയുന്നു.1999 ആഗസ്റ്റ് 25ന് ആയിരുന്നു ലണ്ടൻ സ്വദേശിയായ സംഗീതയും വിജയ്യും തമ്മിലുള്ള വിവാഹം.
Source link


