test del 3
‘വീടെവിടെ കോൺഗ്രസേ..’: കോൺഗ്രസിന്റെ ഭൂമിക്കു മുന്നിൽ കുടിൽ കെട്ടി ഡിവൈഎഫ്ഐ

കുന്നമ്പറ്റ ∙ മുണ്ടക്കൈ–ചൂരൽമല ഉരുൾപൊട്ടൽ ദുരന്തബാധിതർക്കുള്ള ഭവന പദ്ധതിക്കായി കോൺഗ്രസ് വാങ്ങിയ ഭൂമിക്കു മുന്നിൽ പ്രതീകാത്മകമായി കുടിൽകെട്ടി സമരം നടത്തി ഡിവൈഎഫ്ഐ. ദുരന്തബാധിതർക്കായി ജനങ്ങളിൽ നിന്നും പണം പിരിച്ചിട്ടും കോൺഗ്രസ് ഇതുവരെയായിട്ടും ഭവന പദ്ധതി ആരംഭിച്ചില്ലെന്ന് ആരോപിച്ചായിരുന്നു സമരം. ഇന്നലെ രാവിലെ പതിനൊന്നോടെയാണു സംസ്ഥാന പ്രസിഡന്റ് വി.വസീഫിന്റെ നേതൃത്വത്തിൽ പ്രവർത്തകരെത്തിയത്. പിന്നാലെ വാഹനത്തിലെത്തിച്ച മുളത്തടികൾ ഉപയോഗിച്ചു കുടിൽ കെട്ടുകയായിരുന്നു. സമരം നടത്തുന്ന പ്രദേശത്ത് കോൺഗ്രസ് പ്രവർത്തകനും മുണ്ടക്കൈ മുൻ വാർഡ് അംഗവുമായ അബ്ദുൽ കലാമും ഡിവൈഎഫ്ഐ പ്രവർത്തകരും തമ്മിൽ വാക്കേറ്റമുണ്ടായി. സമരം നടക്കുന്നതിനിടയിൽ കാറിലെത്തിയ അബ്ദുൽ കലാം ഡിവൈഎഫ്ഐക്കാർ തെമ്മാടിത്തരമാണു കാണിക്കുന്നതെന്നു പറഞ്ഞതാണു വാക്കേറ്റത്തിനിടയാക്കിയത്. തിരഞ്ഞെടുപ്പ് മുന്നിൽക്കണ്ട് ഡിവൈഎഫ്ഐക്കാർ സമരാഭാസം നടത്തുകയാണെന്നും അബ്ദുൽ കലാം പറഞ്ഞു. ഇതോടെ കാറിനു ചുറ്റും തടിച്ചു കൂടിയ ഡിവൈഎഫ്ഐ പ്രവർത്തകർ കലാമിനെ ചോദ്യം ചെയ്തു. ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി കെ.എം. ഫ്രാൻസിസ് എത്തിയാണു പ്രവർത്തകരെ ശാന്തരാക്കിയത്.
Source link


