test del 3

വിശ്വാസവും ശാസ്ത്രവും ഒന്നിച്ചു; പൂജാരിമാർ ഇറങ്ങി, മലേറിയയെ തുരത്താൻ


മുംബൈ ∙ വിശ്വാസവും ശാസ്ത്രവും കൈകോർത്താൽ അസുഖങ്ങളെ തുരത്താനാകുമെന്നു തെളിയിച്ച് ആരോഗ്യപ്രവർത്തകർ. വലിയതോതിൽ മലേറിയ ബാധിച്ച ജില്ലകളിലൊന്നായ ഗഡ്ചിറോളിയിലെ ഗ്രാമീണരായ വിശ്വാസികളെ ചികിത്സയുടെ വഴിയിലേക്കു കൊണ്ടുവരാൻ പൂജാരിമാരെ തന്നെ ‘ആരോഗ്യ പ്രവർത്തകരാക്കി’ ആരോഗ്യവകുപ്പ്. അന്ധവിശ്വാസം അകറ്റുക എളുപ്പമല്ലെന്നറിഞ്ഞാണു നീക്കം. ഒരു വർഷമായി പദ്ധതി വിജയകരമായി മുന്നോട്ടു പോകുന്നു.ഇവർ മുഖേന ആശുപത്രിയിലേക്കു വരുന്ന രോഗിയുടെയും എണ്ണത്തിന് അനുസരിച്ചു 15 രൂപയും പരിശോധനയിൽ രോഗിക്കു മലേറിയ സ്ഥിരീകരിച്ചാൽ 500 രൂപയും പ്രോത്സാഹനമായി പൂജാരിമാർക്കു ലഭിക്കും. ഗഡ്ചിറോളിയിൽ മാത്രം 2000ൽ ഏറെ പൂജാരിമാരുണ്ട്. ഇതിൽ പകുതിയിലേറെ പേർക്കു കൗൺസലിങ് നടത്തിയെന്നു ജില്ലാ മലേറിയ ഓഫിസർ സുജിത വാഡിവെ പറഞ്ഞു.


Source link

Back to top button