LATEST

വിവാഹദിനത്തിൽ സുഹൃത്തുക്കളുടെ സർപ്രെെസ്; വേദിയിൽ ബോധം കെട്ട് വീണ് വധു, സംഭവം കൊച്ചിയിൽ


കൊച്ചി: വിവാഹ റിസപ്ഷൻ വേദിയിൽ സുഹൃത്തുക്കൾ നൽകിയ സർപ്രെെസ് കണ്ട് ബോധം കെട്ട് വീണ് വധു. വിവാഹ വേദിക്ക് സമീപം സുഹൃത്തുക്കൾ ഗുണ്ട് പൊട്ടിക്കുകയായിരുന്നു. ഇതിന്റെ ശബ്ദം കേട്ടതോടെ വധു വേദിയിൽ ബോധംകെട്ട് വീണു. തുടർന്ന് വരനും ബന്ധുക്കളും ചേർന്ന് വധുവിനെ വിവാഹ വാഹനത്തിൽ തന്നെ ആശുപത്രിയിലേക്ക് കൊണ്ടുപോയി.വെെറ്റില സ്വദേശിയാണ് വധു. ഞായറാഴ്ച വെെകുന്നേരം തൃപ്പൂണിത്തുറയിലെ ഒരു ഹാളിലായിരുന്നു വിവാഹ റിസപ്ഷൻ. വരനും വധുവും സ്വീകരണവേദിയിൽ എത്തിയപ്പോഴാണ് സമീപത്ത് നിന്നിരുന്ന സുഹൃത്തുക്കൾ ഗുണ്ട് പൊട്ടിച്ചത്. പിന്നാലെ വധു ബോധം കെട്ട് വീഴുകയായിരുന്നു. ഉടൻ തന്നെ വധുവിനെ തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടുപോയി. രാത്രി ഏകദേശം 7.30ഓടെയാണ് ആശുപത്രിയിൽ എത്തിയത്. ഡ്രിപ്പ് നൽകിയ ശേഷം യുവതി വരനോടൊപ്പം വീണ്ടും റിസപ്ഷൻ ഹാളിലേക്ക് മടങ്ങി.


Source link

Related Articles

Back to top button