test del 3
‘വിവാദ അനൗൺസ്മെന്റ് വീണ്ടും ഉപയോഗിക്കുന്നു; എൽഡിഎഫിന് എന്നു മുതലാണ് വെൽഫയർ പാർട്ടിയോട് അയിത്തം വന്നത്?’

കോഴിക്കോട് ∙ മീനച്ചൂടിനെ വെല്ലുന്ന വിവാദച്ചൂടിലാണ് ഇത്തവണ പേരാമ്പ്ര മണ്ഡലം. എൽഡിഎഫ് കൺവീനർ കൂടിയായ നിലവിലെ എംഎൽഎ ടി.പി.രാമകൃഷ്ണനെതിരെ യുഡിഎഫിനായി രംഗത്തുളളത് മുസ്ലിം ലീഗിലെ യുവമുഖങ്ങളിലൊരാളായ ഫാത്തിമ തഹ്ലിയ. ∙ അനൗൺസ്മെന്റ് വിവാദത്തെക്കുറിച്ച്? വിവാദങ്ങൾ ഉയർത്തി തിരഞ്ഞെടുപ്പിൽ നേട്ടം കൊയ്യാനാകുമോ എന്നാണ് എൽഡിഎഫ് നോക്കുന്നത്. പരാതി നൽകിയിട്ടും വിവാദ അനൗൺസ്മെന്റ് വീണ്ടും അവർ ഉപയോഗിക്കുന്നുണ്ട്. അവർ ആദ്യം പറഞ്ഞത് അനൗൺസ്മെന്റ് നടത്തിയ വാഹനം അവരുടേതല്ലെന്നാണ്. ഇതിൽ തെളിവുകൾ യുഡിഎഫ് മുന്നിൽ വച്ചപ്പോൾ വാഹനം എൽഡിഎഫിന്റേത് തന്നെയെന്ന് സമ്മതിച്ചു. റെക്കോർഡ് ചെയ്ത ഓഡിയോ ആണ് ഇത്തരത്തിൽ വീണ്ടും മണ്ഡലത്തിൽ പലയിടത്തും അവർ ഉപയോഗിക്കുന്നത്. ഇത് മുൻകൂട്ടി ആസൂത്രണം ചെയ്തതാണെന്നത് അതിനാൽ വ്യക്തമാണ്. സംഭവം ഗുരുതരമാകും എന്നു കണ്ടപ്പോഴാണ് മറ്റൊരു രൂപത്തിൽ എനിക്കെതിരെ പരാതികളുമായി രംഗത്തുവരുന്നത്. പേരാമ്പ്രയിലെ വോട്ടർമാർക്ക് ഇത് വ്യക്തമായി അറിയാം.∙ തഹ്ലിയക്ക് എതിരെ ഉയരുന്ന വിവാദങ്ങളെ എങ്ങനെ കാണുന്നു? അടിസ്ഥാന സൗകര്യ വികസനങ്ങളുടെ കാര്യത്തിൽ ഏറെ പിന്നാക്കം നിൽക്കുന്ന മണ്ഡലമാണ് പേരാമ്പ്ര. 1970 കളിൽ സ്ഥാപിച്ച ഒരു സർക്കാർ കോളജ് മാത്രമാണ് ഉള്ളത്. പഴയ തലമുറ കോഴ്സുകൾ മാത്രമാണ് ഇന്ന് ഈ കോളജിൽ ഉള്ളത്. യൂണിവേഴ്സിറ്റിയുടെ ഒരു സെന്റർ തന്നെ ഒരു കടമുറിയുടെ മുകളിലെ വാടക കെട്ടിടത്തിലാണ്. പൊലീസ് സ്റ്റേഷൻ മുതൽ പല സർക്കാർ സ്ഥാപനങ്ങളും വാടക കെട്ടിടങ്ങളിലാണ്. പേരാമ്പ്ര കേന്ദ്രീകരിച്ച് ഒരു താലൂക്ക് എത്രയോ കാലങ്ങളായി ജനങ്ങളുടെ ആവശ്യമാണ്. താലൂക്ക് ആശുപത്രിയിൽ പോലും വേണ്ട സൗകര്യമില്ല.
Source link


