LATEST

വിവാദ അദ്ധ്യായം തയ്യാറാക്കിയ മൂന്ന് വിദ്യാഭ്യാസ വിദഗ്ദ്ധരെയും ബ്ലാക്‌ലിസ്റ്റ് ചെയ്‌ത് സുപ്രീംകോടതി


എൻ.സി.ഇ.ആർ.ടി എട്ടാം ക്ലാസ് സോഷ്യൽ സയൻസ് പാഠപുസ്‌തക വിവാദത്തിൽന്യൂഡൽഹി: ജുഡിഷ്യറിയിലെ അഴിമതി പരാമർശിക്കുന്ന എൻ.സി.ഇ.ആർ.ടി എട്ടാം ക്ലാസ് സോഷ്യൽ സയൻസ് പാഠപുസ്‌തകവുമായി ബന്ധപ്പെട്ട വിവാദത്തിൽ നിലപാട് കടുപ്പിച്ച് സുപ്രീംകോടതി. അദ്ധ്യായം തയ്യാറാക്കിയ മൂന്ന് വിദ്യാഭ്യാസ വിദഗ്ദ്ധരെയും ബ്ലാക്‌ലിസ്റ്റ് ചെയ്‌തു. മൈക്കിൾ ഡാനിനോ, സുപർണ ദിവാകർ, അലോക് പ്രസന്നകുമാർ എന്നിവർക്ക് ജുഡിഷ്യറിയെ കുറിച്ച് അടിസ്ഥാന അറിവു പോലുമില്ലെന്ന് നിരീക്ഷിച്ചു. തെറ്രിദ്ധരിപ്പിക്കുന്ന വിവരങ്ങൾ അദ്ധ്യായത്തിൽ ഉൾപ്പെടുത്തി. പൊതുഫണ്ട് ഉൾപ്പെട്ട ഒരു ജോലിയും മൂവരെയും ഇനി ഏൽപ്പിക്കരുതെന്ന് കേന്ദ്ര, സംസ്ഥാന സർക്കാരുകളോട് നിർദ്ദേശിച്ചു. അദ്ധ്യായം മാറ്റിയെഴുതിയെന്ന് എൻ.സി.ഇ.ആർ.ടി ഡയറക്‌ടർ അറിയിച്ചതിലും കോടതി അതൃപ്‌തി പ്രകടിപ്പിച്ചു. ആരാണ് മാറ്റിയെഴുതിയെന്നും, പുതിയ അദ്ധ്യായത്തിന് ആരാണ് അംഗീകാരം നൽകിയതെന്നും ഡയറക്‌ടർ വെളിപ്പെടുത്തിയിട്ടില്ല.


Source link

Related Articles

Back to top button