CINEMA

വിലക്കയറ്റ കാലത്തിലേക്ക് ആഗോള വിപണികൾ


ക്രൂഡോയിൽ പ്രതിസന്ധി ഉത്പാദന, ഗതാഗത ചെലവ് കൂട്ടുന്നു കൊച്ചി: പശ്ചിമേഷ്യയിൽ യുദ്ധം രൂക്ഷമായതോടെ ലോകം കടുത്ത വിലക്കയറ്റ കാലത്തിലേക്ക് നീങ്ങുന്നു. ഗൾഫ് രാജ്യങ്ങളിൽ നിന്നുള്ള ക്രൂഡോയിൽ ചരക്കു ഗതാഗതം പൂർണമായും നിലച്ചതോടെ ഇന്ധന ക്ഷാമം രൂക്ഷമാകുമെന്ന ആശങ്കയേറുകയാണ്. യുദ്ധം അതിവേഗം വ്യാപിക്കുന്നതിനാൽ അടിയന്തര സാഹചര്യങ്ങൾ നേരിടാനുള്ള മുന്നൊരുക്കങ്ങൾ ഏഷ്യയിലെയും യൂറോപ്പിലെയും രാജ്യങ്ങൾ ആരംഭിച്ചു. വെള്ളിയാഴ്ച രാജ്യാന്തര വിപണിയിൽ ക്രൂഡോയിൽ വില ബാരലിന് 93 ഡോളർ കവിഞ്ഞതാണ് ആശങ്ക രൂക്ഷമാക്കുന്നത്. ഉക്രെയിൻ യുദ്ധ കാലവുമായി താരതമ്യം ചെയ്യുമ്പോൾ ക്രൂഡോയിൽ വിലയിൽ കഴിഞ്ഞ ദിവസങ്ങളിൽ കനത്ത കുതിപ്പുണ്ടായിട്ടില്ലെങ്കിലും കാര്യങ്ങൾ കൈവിട്ടു പോയേക്കും. കഴിഞ്ഞ വാരം എണ്ണ വില 35 ശതമാനമാണ് ഉയർന്നത്. ക്രൂഡോയിൽ പ്രതിസന്ധി അവശ്യ സാധനങ്ങളുടെയും മെറ്റലുകളുടെയും കൺസ്യൂമർ ഉത്പന്നങ്ങളുടെയും ഉത്പാദന ചെലവ് വർദ്ധിപ്പിക്കുന്നതിനാൽ അധിക ബാദ്ധ്യത ഉപഭോക്താക്കൾക്ക് കൈമാറാൻ കമ്പനികൾ നിർബന്ധിതരാകും.


Source link

Related Articles

Back to top button