CINEMA

വിറ്റുവരവിൽ കുതിപ്പോടെ മലബാർ മിൽമ


കഴിഞ്ഞ സാമ്പത്തിക വർഷം 152.11 കോടി രൂപയുടെ വർദ്ധന കോഴിക്കോട്: കഴിഞ്ഞ സാമ്പത്തിക വർഷം മലബാർ മിൽമയുടെ വിറ്റുവരവിൽ 152.11 കോടിയുടെ വർദ്ധന. വിറ്റുവരവ് മുൻവർഷത്തെ 1622.17 കോടിയിൽ നിന്ന് 1774.28 കോടി രൂപയായി. പാൽ വിൽപ്പനയിൽ 5.1 ശതമാനവും, തൈരിൽ 3.6 ശതമാനവും നെയ്യിൽ 21.8 ശതമാനവും ഐസ്‌ക്രീമിൽ 19.6 ശതമാനവും വർദ്ധനയുണ്ട്. മേഖലാ യൂണിയന്റെ 57 മൂല്യവർദ്ധിത ഉത്പന്നങ്ങൾ വിപണിയിൽ താരമായി.
മൂല്യ വർദ്ധിത ഉത്പന്നങ്ങളുടെ വിൽപ്പന മുൻ വർഷത്തെ അപേക്ഷിച്ച് 18.7 ശതമാനം വർദ്ധിച്ചു. നെയ്യ്, പാലട, പനീർ, ഡെയറി വൈറ്റ്നർ എന്നിവയുടെ കയറ്റുമതിയിൽ 11 ശതമാനം വർദ്ധനയുണ്ട്. പാൽ സംഭരണം 11.7 ശതമാനം ഉയർന്നു. മുൻ സാമ്പത്തിക വർഷം പ്രതിദിനം ശരാശരി പാൽ സംഭരണം 613437 ലിറ്ററായിരുന്നത് ഇത്തവണ 685075 ലിറ്ററായി ഉയർന്നു.
കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ ക്ഷീരകർഷകർക്ക് പാൽവിലയായി 1165 കോടി രൂപനൽകി. അധിക പാൽവിലയും മറ്റ് ആനുകൂല്യങ്ങളുമായി 75 കോടി രൂപ ഉൾപ്പെടെ 1240 കോടി രൂപ ക്ഷീര കർഷകർക്കും സംഘങ്ങൾക്കുമായി നൽകി.


Source link

Back to top button